GeneralLatest NewsNEWSTV Shows

‘അന്‍റെ ഈ സ്വഭാവം കൊണ്ട് ഏറ്റവും കൂടുതല്‍ ചീത്ത കേട്ടത് ഞാനാണ്..ഓളെനിക്കെന്‍റെ ബഹന്‍ മത്രമല്ല’; ജെസ്‌ല

അവളെനിക്കും ഞാനവള്‍ക്കും പരസ്പരമില്ലായിരുന്നുവെങ്കില്‍ മരവിച്ച് പോകുമായിരുന്നു

സോഷ്യൽ മീഡിയയിൽ സജീവമായ ബിഗ് ബോസ് താരമാണ് ജെസ്‌ല മാടശ്ശേരി. ഓൾ എന്റെ ബഹൻ മാത്രം അല്ല എന്റേതാണ് എന്ന കുറിപ്പിലൂടെ സഹോദരിയുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജസ്‌ല. ‘ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ മുഴുവന്‍ നേടുമെന്ന തീരുമാനം അവിടെ നിന്നാവും എടുത്തത്…ജീവിതത്തില്‍ എനിക്ക് എന്‍റെ സ്പേസ് എടുക്കണമെന്നും..തീരുമാനങ്ങള്‍ വേണമെന്നും…ഓളെനിക്കെന്‍റെ ബഹന്‍ മത്രമല്ല…ന്‍റതാണ്’, എന്നും ജസ്‌ല പറയുന്നു.

താരത്തിന്റെ കുറിപ്പ് പൂർണ്ണ രൂപം

കൊറോണ വന്ന് തുടക്കത്തില്‍ എഴുതിയതാണ്…
മനസ്സ് മരവിച്ച് തുടങ്ങി പാതിവഴിയല് കോമയിട്ടു…
ഏടുകള്‍ മറിച്ചപ്പോള്‍ കണ്ടതൊന്ന്..♥
അവളെക്കുറിച്ചാണ് ഈ അദ്ധ്യായം…
അവളെനിക്കും ഞാനവള്‍ക്കും പരസ്പരമില്ലായിരുന്നുവെങ്കില്‍ മരവിച്ച് പോകുമായിരുന്നു എന്‍റെ ബാല്ല്യം… അതെ ഇത്തയാണ്.. 5 വസ്സിന് എന്നെക്കാള്‍ മുതിര്‍ന്നവളാണ് അവള്‍..
അവളുമായി ഉള്ള നല്ലോര്‍മ്മകളാണ് പിന്നോട്ട് നോക്കുമ്പോള്‍ എന്‍റെ നൊസ്റ്റാള്‍ജിയക്ക് നിറം കൊടുത്തിട്ടുള്ളത്..

read also:അനില പിന്മാറി; പകരം എത്തുക കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

ഇപ്പോഴും അതെ..അവളും അവളുടെ മക്കളും തന്നെയാണ്..ഞാനും ഉപ്പയും ഉമ്മയും അനിയനും അവളുമടങ്ങുന്ന ഞങ്ങളുടെ കുടുമ്പത്തിന്‍റെ താളവും ഈണവും..♥
എനിക്കെന്തേലും വിഷമം ഉണ്ടേല്‍..രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ പോകുന്ന..സങ്കടം പറയുന്ന ഒരിടം..അവളെകൊണ്ട് ഫുഡ് ഉണ്ടാക്കിപ്പിച്ച് തിന്നാല്‍ അതങ്ങട് തീര്‍ത്തിട് പോരും..
എന്നാലും ഈ പുസ്തകം എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ എനിക്കൊരു കൗതുകം.അവളുടെ ബാല്യകാല സ്മരണയില്‍ എന്നെ അവശേഷിപ്പിക്കുന്നത് എന്തെല്ലാമായിരിക്കും..??
സാധാരണ ഞാന്‍ എഴുതാനിരിക്കാറ് അര്‍ദ്ധരാത്രിയും കടന്നാണല്ലോ..
ഇന്നിത് എഴുതി എഴുതി നേരം പുലര്‍ന്ന് തുടങ്ങി..

ചില്ലുവാതിലാണ്..ഇവിടെ…ഫോര്‍ട് കൊച്ചിയിലെ എന്‍റെ താമസസ്ഥലത്ത്..
അതിലൂടെ കടല് കാണാം..കഷ്ടി 50 മീറ്റര്‍…അപ്പുറത്ത്..
കാപ്പിയൊക്കെ ഉണ്ടാക്കികുടിച്ച്..ഞാന്‍ വാതില് തുറന്നു..പുറത്ത് വെളിച്ചം മിന്നണ്.♥
ഞാന്‍ വലിയ ബാല്‍കണിയിലെ ചാരുകസേരയിലിരുന്നു…തണുപ്പ് പെരുത്ത് കേറണ്..
ഒന്നവളെ വിളിച്ചാലോ..??പാവം ഉണര്‍ന്ന് കാണുമോ എന്തോ..??
വിളിച്ചു.. ഫോണെടുത്തു..

ന്താടീ സുബഹിക്ക്…
ഞാന്‍ വളരെ ഫോര്‍മലായി ചോദിച്ചു..
ഞാനും നീയുമുള്ള നമ്മുടെ കുട്ടിക്കാല ഓര്‍മ്മകളില്‍ നിന്‍റെ മനസ്സില്‍ ഞാനവശേഷിക്കുന്നത് എങ്ങനാണ്??
അവള് ചിരിച്ചു…
ഇത് ചോയ്ക്കാനാണോ ചെയ്ത്താനേ സുബഹിക്കെന്നെ വിളിച്ചത്…
അനക്ക് പിരാന്തായോ…???
പറയ്…
മം…ഞാനന്നെ മുഖം കഴുകീട്ട് വിളിക്കാ…
ഓക്കെ..
പാവം അപ്പോ തന്നെ തിരികെ വിളിച്ചു..
പറഞ്ഞു ഓരോന്നായി…എല്ലാം കൂടെ എഴുതി പകര്‍ത്തിയാല്‍ എനിക്ക് മാത്രമായി ഓമനിക്കാന്‍ ഒന്നുമില്ലാതാവും..
ചിലതെല്ലാം കുറിക്കാം…
അവള്‍ നുള്ളിയും പെറുക്കിയും ഓരോ കുഞ്ഞനുഭവങ്ങളും പറയണ കേട്ടപ്പോ…സത്യം പറഞ്ഞാ എനിക്ക് കണ്ണീര് വന്നു…
കാരണം..അവള്‍ ഓരോന്ന് പറയുമ്പോളും ഞാനത് ഓര്‍ത്തെടുത്ത് അതില് ജീവിക്കായിരുന്നു…
ഇന്നത്തെ എന്‍റെ സ്വഭാവത്തിലേക്കുള്ള ഓരോ പടിയും അവിടെ തന്നായിരുന്നു…
നീ ഭയങ്കര വാശിക്കാരിയായിരുന്നു..പെട്ടന്ന് ദേശ്യപ്പെടും..ചെറിയൊരു കള്ളത്തരം പോലും സഹിക്കാന്‍ നിനക്ക് കഴിയില്ലായിരുന്നു..
ദേശ്യപ്പെടുമ്പോള്‍ മുഖമാകെ ചുവക്കും..കരയും..
നീ ഭയങ്കര കണ്‍സര്‍വേറ്റീവ് ആയിരുന്നു..അന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു..നിനക്കെങ്ങനെ ഇങ്ങനെ ആവാന്‍ പറ്റണു എന്ന്..
അത് എല്ലാ കാര്യത്തിലുമില്ല..
അധികം കളിക്കാനൊന്നും നീ കൂടില്ലായിരുന്നു ജസ്ല..
നീയെപ്പഴും പെന്‍സിലും സ്ലേറ്റും കളറും ബുക്കും കൊണ്ടിരിക്കും..വരക്കും….
കോമഡിയെന്താണെന്നറിയോ അനക്ക്..
അന്നെ ച്ലപ്പോ തെരഞ്ഞാല്‍ കാണില്ല..വിളിച്ചാല്‍ വിളിയും കേള്‍ക്കില്ല.. ഏതെങ്കിലും ടേബിള്‍നടിയിലോ..കട്ടിലിനടിയിലോ..കോണിക്കൂട്ടിലോ..അലമാരക്കിടയിലോ..
വര്‍ക്ക് ഏരിയായുടെ മൂലയിലോ..മുറ്റത്തോ തൊടിയിലോ ഒക്കെ ആയിരിക്കും ഇജ്ജ് വരക്കാനും പഠിക്കാനും ഇരിക്ണത്..

അന്‍റെ ഈ സ്വഭാവം കൊണ്ട് ഏറ്റവും കൂടുതല്‍ ചീത്ത കൊണ്ടത് ഞാനാണ്..
ഇതെന്നായിരുന്നു അന്നോടെന്‍ക് ഉണ്ടയിരുന്ന ഏറ്റവും വല്ല്യ ദേശ്യവും..സ്കൂളില് ഇജ്ജ് ഭയങ്കര പഠിപ്പിസ്റ്റ്…ഞാനാണേല്‍ പൊട്ടത്തീം…
അന്‍റെ പേരും പറഞ്ഞ് അന്നെനിക്‌ കുറേ കിട്ടീട്ടുണ്ട്..
ഞാനൊളിപ്പിച്ച് വെക്കണ എന്‍റെ പരീക്ഷന്‍റെ ഉത്തരക്കടലാസൊക്കേം..ഇജ്ജ് പൊക്കി ഉമ്മാക്ക് കൊടുക്കും..എനിക്‌ അടിയും കിട്ടും… ശരിയാണ്..ഞാനിപ്പോഴുമോര്‍ക്കുന്നു…

അന്നത്തെ എന്‍റെ മെയ്ന്‍ ഹോബിയായിരുന്നു..അവളുടെ ഉത്തരകടലാസ് തപ്പല്…
മിക്കവാറും നോട്ട് പുസ്തകങ്ങളുടെ പൊതിയുടെ ഉള്ളിലായിരിക്കും..പാവം സ്റ്റേപ്ളര്‍ ഒക്കെ വെച്ച് സൂക്ഷിച്ചിണ്ടാവും..എന്നാലും ഞാന്‍ പൊക്കും..ഇന്നോര്‍ക്കുമ്പോള്‍ എനിക്‌ സങ്കടം വരും..ഞാന്‍ കാരണം എത്ര അടി കിട്ടീക്ക് അവള്‍ക്ക്..ഞാനെത്ര ക്രൂരയായിരുന്നു..
അവള് കാരണം എനിക്കും കിട്ടീക്ക് ട്ടോ ധാരാളം..
അവള്‍ തുടര്‍ന്നു… നിന്നെ ഞാനെപ്പഴും അന്നെ തോട്ട്ന്ന് കിട്ടിയതാ എന്നും പറഞ്ഞ് കളിയാക്കണത്…അതായിരുന്നു അനക്ക് അന്നൊക്കെ ഏറ്റവും വലിയ സങ്കടം…
അനക്കോര്‍മ്മണ്ടോ.. auto നിര്‍ത്തിയന്നൊക്കെ അന്നെ സ്കൂളിലേക്ക് നോബിള്‍ ലേക്‌ പോവാനും വരാനും school padi വരെ വരണത് ഞാനും നമ്മടെ കുട്ടച്ചനുമായിരുന്നൂ…(അയല്‍വാസിയും സഹോദരതുല്ല്യനുമായ കുട്ടന്‍ ചേട്ടന്‍. ഞങ്ങള്‍ കുട്ടച്ചനെന്നാണ് വിളിക്കാറ്)
അന്നൊക്കെ നടക്കാന്‍ മടിയുള്ള അന്നെക്കൊണ്ട് ഞങ്ങള്‍ കുടുങ്ങുമായിരുന്നു…
റോഡില് കാണണതൊക്കെ വേണ്ടിവരും അനക്ക്..
പുല്ലും പൂവും പുല്‍ച്ചാടീം പൊന്നാമേം മാങ്ങേം തെച്ചിപ്പഴോം..മുള്ളുങ്കായിം..
ഒക്കെ…

മിക്ക ദിവസോം..നമ്മള് കാസറ്റ് കൂട് കൊണ്ടോവും…പൊന്നാമനെ പിടിച്ച് പൂട്ടാന്‍..എന്നിട്ട് ചക്രകിഴങ്ങിന്‍റെ ഇലയും.. അതിലിട്ട് നമ്മള്‍ വളര്‍ത്തും..♥
മം..ഓര്‍മ്മണ്ട്…ന്ത് രസായിനു ലേ…
അനക്കിപ്ളും ഇതൊക്കെ ഓര്‍മ്മണ്ട് ലേ…
മം…അനക്ക് പുഴുവളര്‍ത്തലുണ്ടായിരുന്നു പണ്ട് ..ഓര്‍മ്മണ്ടോ…
ടുപ്പുജ്ജ്…ടുപ്പൂന്നൊക്കെ പേരിള്ള പുഴൂ…
കുപ്പീലിട്ട് വളര്‍ത്തുമായിരുന്നു ജ്ജ്..പിന്നെ എവടെ പൂമ്പാറ്റ പ്യൂപ കണ്ടാലും ഞമ്മളെ പൊരേല് വെച്ചേ അത് വിരിയൊള്ളാര്‍ന്നൂ…
പിന്നല്ല..അടിപൊളി… ക്ളബ്ബിന്‍റെ പരിപാടിക്ക് ഡാന്‍സ് പഠിച്ചതും..മാനേട്ടന്‍റൊപ്പം തോട്ടില് തണ്ടാടി കെട്ടി മീന്‍പിടിക്കാന്‍ പോണതും..തോട്ടില് ചാടാന്‍ പോണതും…ഓരോന്നും നുള്ളിപ്പെറുക്കി..ഓള് പറയണ്.. ന്നെ നീന്താന്‍ പഠിപ്പിച്ചതും..സൈക്കള് പഠിപ്പിച്ചതും..അക്ഷരം പഠിപ്പിച്ചതും ഒക്കെ ഓളാണ്… ഓളെന്താണെനിക്കെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കിയത്…ഓള്‍ടെ കല്ല്യാണം നടക്കണ അന്നായിരുന്നു…അവളുടെ 10 ആം ക്ളാസ് റിസള്‍ട്ടിന്‍റെ അന്നായിരുന്നു കല്ല്യാണം..അന്ന് ഞാന്‍ നാലാം ക്ളാസിലാണ്…
എനിക്കോര്‍മ്മയുണ്ട് അവളോട് കല്ല്യാണത്തെ കുറിച്ച് ചോദിച്ചപ്പോ പ്രത്യേകിച്ച് അഭിപ്രയമൊന്നും ഉണ്ടായിരുന്നില്ല…

അവള്‍ക്ക്….ഉപ്പയോട് പറഞ്ഞു ങ്ങക്ക് വേണങ്കി വേണം..വേണ്ടങ്കി വേണ്ട..
അതെല്ലാ കാര്യത്തിലും അവളങ്ങനാണ്..ഞാനായിരുന്നു വീട്ടില്‍ പ്രശ്നക്കാരി ..അന്നും ഇന്നും…ഒരു ഡ്രസ് കൊണ്ട് വന്നാല്‍ പോലും..എനിക്കിഷ്ടപ്പെട്ടില്ലേല്‍ ഞാന്‍ ഇടില്ല..എനിക്‌ വേണ്ടെന്ന് പറയും…പക്ഷേ അവള്‍ തിരിച്ചായിരുന്നു…എന്ത് വാങ്ങിക്കൊടുത്താലും ഇടും…
എനിക്കോര്‍മ്മണ്ട് അവളുടെ കുട്ടിക്കാലം…പണ്ടൊക്കെ മദ്രസയില്‍ന്ന് വരുമ്പോ..ഞാന്‍ ചെറുതാണല്ലോ..എനിക്ക് പുളിയും നാരങ്ങമിട്ടായിം ഒക്കെ കൊണ്ട് വരും എന്നും..മിക്കപ്പോഴും എനിക്ക് അവള്‍ ചുറ്റുവളയും കുപ്പിവളയും കൊണ്ട് വന്ന് തരുമായിരുന്നു..പലനിറത്തിലുള്ള..
ഞങ്ങള്‍ക്ക് ഒരുപോലെ ഉള്ളത്…അവള്‍ടെ യൂണിഫോം ഞാനിന്നും ഓര്‍ക്കുന്നു…
വെള്ള ഷര്‍ട്ടും…നീല പാവാടയും..വെള്ള മക്കനയും…കയ്യിലൊരു കീസും ചതുരത്തിലുള്ള പച്ച ബാഗും വെള്ളക്കുപ്പിയും.

അവള് സ്കൂള് വിട്ട് വരണ കാത്ത്..ഞാനും ഉമ്മമ്മയും എരഞ്ഞിമരച്ചോട്ടിലിരിക്കും…
അവളുടെ കല്ല്യാണം..അത്ര ചെറുപ്പത്തില്‍ നടത്തിയത് അന്നെനിക്കറിയില്ലായിരുന്നു..ഞാന്‍ കുഞ്ഞല്ലേ…..അതെനിക്ക് ഇന്നും നോവാണ്…
അവള്‍ എനിക്ക് ഉമ്മയായിട്ടുണ്ട്…ഇടക്കാലത്ത്…എനിക്കും അനിയനും..
അന്ന് ഞങ്ങടെ ഉമ്മ നട്ടെല്ലിന് ക്ഷതം സംഭവിച്ച് ശരീരം തളര്‍ന്ന് വര്‍ഷങ്ങളോളം ഓപ്പറെഷനും ട്രീറ്റ്മെന്‍റുമായി കിടപ്പിലായിരുന്നു..
പക്ഷേ ഉമ്മ കൊടുക്കുന്ന ധൈര്യത്തില്…അവള് ഞങ്ങളേ നോക്കി..ഉമ്മ കിടക്കുന്ന അവസ്ഥയിലും ഞങ്ങള്‍ക്ക് തന്ന ധൈര്യം ചെറുതല്ലായിരുന്നു..ഉപ്പയുടെ കരുതലും..
അവള്‍ പരീക്ഷക്ക് പോലും പഠിച്ചത്..ആശുപത്രിയില്‍ വെച്ചായിരുന്നു…..
പല പല ഓപ്പറേഷന്‍സ് ആണ്..ഞങ്ങടെ ഉമ്മയെ നടത്തിയത്..
അങ്ങനൊരു സമയത്താണെന്നാണെന്‍റെ ഓര്‍മ്മ..സുനാമി വാര്‍ത്തകള്‍ ടിവിയില്‍ നിറഞ്ഞത്… ദൃശ്യങ്ങള്‍ ആശുപത്രിയിലെ ടിവിയില്‍ കാണുമ്പോള്‍ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് കണ്ണീര് തുടക്കും…
അവളുടെ കല്ല്യാണം..ഒപ്പനയും പാട്ടും മൈലാഞ്ചിയും..പിങ്ക് ചോളിയും..ചുവന്ന മുത്ത് സാരിയും.. മുല്ലപ്പൂവും.മെയ്യ് നിറയെ സ്വര്‍ണവുമിട്ട് മൊഞ്ചത്തിയായി ഓളും..
ഞാനായിരുന്നു.അന്ന്.ഓള്‍ക്‌ മൈലാഞ്ചിയിട്ടത്..♥
അവളുടെ കുഞ്ഞിന് വേണ്ടി ഞങ്ങളെത്ര സന്തോഷത്തോടെയാണെന്നറിയുമോ കാത്തിരുന്നത്…ദിവസമെണ്ണി….കളിപ്പാട്ടങ്ങളും കൂടുമൊരുക്കി…
ഞങ്ങള്‍ക്കന്ന് നിറയെ പൂച്ചക്കുട്ടികളുണ്ടായിരുന്നു..♥
അങ്ങനെ കാത്തിരുന്ന് ഞങ്ങള്‍ക്ക് ആദ്യത്തെ കണ്‍മണി വന്നു..ഫിറ്റി…
ഫിനു എന്ന് പേരിട്ടു
(സ്തിരമായി അവള്‍ കുടിച്ച മരുന്നിന്‍റെ പേരായിരുന്നു ഫിനോബാര്‍ബിറ്റോണ്‍..അത് ചുരുക്കി ഫിനൂന്നാക്കി)..ഫാത്തിമ റിസ..
പക്ഷേ…ഞങ്ങള്‍ക്കവളെ കൊഞ്ചിക്കാനോ കളിപ്പിക്കാനോ അധികം ആ സമയത്ത് കഴിയില്ലായിരുന്നു..അവള്‍ ജനിച്ചന്നുമുതല്‍ iCU യുവിലും..ആശുപത്രികള്‍ മാറിയും..കൊണ്ടേയിരുന്നൂ..
നോവ് തിന്ന് ഞങ്ങളും…
ജനിച്ചപ്പോള്‍ കരയാന്‍ വൈകി…
മോള്‍ സെറിബ്‌രല്‍ പഴ്സി ആണെന്ന്…. തകരാന്‍ ഞങ്ങളന്ന് ബാക്കിയില്ല…
തകര്‍ന്നിരിക്കുന്ന മുഖങ്ങളായിരുന്ന എല്ലാ ദിക്കിലും..അന്നും എന്‍റെ ഉമ്മ പറഞ്ഞു…
പടച്ചോന്‍ തരണതിനെ കൈനീട്ടി വാങ്ങാ…ഞമ്മക്ക് പ്രാര്‍ത്ഥിക്കാം എന്ന്..
അന്നുമുതല്‍ തുടങ്ങിയതാ ഹോസ്പിറ്റലില്‍ നിന്ന് ഹോസ്പിറ്റലുകളിലേക്ക്…
കണ്ട അന്ധവിശ്വാസങ്ങള്‍ക്കൊക്കെ തല വെച്ചു അസുഖം മാറാന്‍..
ഉസ്താതുമാരുടെ ഓത്തും ഉഴിയലും തുപ്പലും ഊത്തും..ദിക്റും..മഖ്ബറകളും…സന്ദര്‍ശിക്കാനുള്ള ഉപദേശങ്ങള്‍ കൊണ്ട് നിറയെ ബന്ധുക്കളും മിത്രങ്ങളും….
അന്നും എനിക്കതൊക്കെ വെറുപ്പായിരന്നു..
ഞാന്‍ പടച്ചോനെ ആദ്യമായി വെറുത്ത ദിവസം.വെറുപ്പോടെ പുച്ഛിച്ച ദിവസങ്ങളാവണം അത്…
അവള്‍ക്ക് കുഞ്ഞുണ്ടായി വീട്ടില്‍ വന്ന സമയത്തും…
അവള്‍ക്ക് ഞങ്ങളുടെ പൂച്ചക്കുട്ടികളോടൊപ്ം കളിക്കാനായിരുന്നു ഇഷ്ടം..♥
ഉമ്മയായിരുന്നു മോളെ നോക്കിയത്..അവള്‍ക്കെല്ലാം കുട്ടിക്കളിയായിരുന്നൂ…ഇന്നും..
ഞങ്ങള്‍ മോള്ടെ ചികിത്സക്കായി മൈസൂരു പോയി നിന്നു..വര്‍ഷങ്ങളോളം…
എന്‍റെ വീട്ടുകാരും ഇക്കാടെ വീട്ടുകാരും എല്ലാം അവള്‍ക്ക് വേണ്ടി മാറ്റിവെച്ചു…
അവളായിരുന്നു ഞങ്ങളുടെ ലോകം…
അടുത്ത വര്‍ഷം..വീണ്ടും ഞങ്ങള്‍ക്കൊരു വാവ പിറന്നു….
കൃത്യം..ഒരു വര്‍ഷത്തിന്‍റെ വ്യത്യാസത്തില്‍…
ആ കുഞ്ഞ് മൂത്ത കുഞ്ഞിനുള്ള മരുന്നാണ് എന്നാണ് ഡോക്ര്‍ പറഞ്ഞത്..ഇവളോടൊപ്ം വളരുമ്പോള്‍ അവള്‍ മാറുമെന്ന്…7 വര്‍ഷം അവള്‍ പിന്നോട്ടാവും..പതിയെ ശരിയാവുമെന്ന്.. ഇതിപ്പോ 13 വര്‍ഷമായി…
ഉമ്മാ എന്ന് പോലും വിളിക്കാതെ ഞങ്ങടെ മോള്‍…
അതിന് താഴെ മൂന്ന് മക്കളും..റിയ റിമ അസാന്‍….
ഞാന്‍ എന്‍റെ കൂട്ടുകൊര്‍ക്കൊപ്പം നടക്കുന്നതും വരുന്നതുമൊക്കെ അവള്‍ക്‌ കൗതുകമാണ്..പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് അവള്‍ നോക്കിനിക്ണത്…
അവള്‍ക്‌ സൗഹൃദങ്ങളൊന്നും ആസ്വദിക്കാന്ന് അവസരം കിട്ടീട്ടില്ലാലോ…
പെണ്‍കുട്ടികളെ കെട്ടിച്ച് വിടാനാണ് വളര്‍ത്തുന്നത് എന്ന ചിന്തയില്‍ നിന്നും മാറാന്‍ എന്‍റെ വീട്ടാര്‍ക്കും ബന്ധുക്ള്‍ക്കും ഏറെ സമയമെടുത്തു…
ഇന്നെന്‍റെ കുടുമ്പത്തില്‍ പെണ്‍കുട്ടികളുടെ പഠനത്തിനും ജോലിക്കുമാണ് മുന്‍ഗണന..
ഉപ്പയും ഉമ്മയും ഞങ്ങളെ ചെറുപ്പത്തില്‍ തന്നെ ബോള്‍ഡാക്കാന്‍ ശ്രമിച്ചിരുന്നു..പക്ഷേ..എവിടെയാണ് പിഴച്ചെതന്നറിയില്ല…
അവള്‍ക്ക് വാഹനങ്ങളോട് വലിയ ക്രഷ് ആണ്..ബൈക്ക് ഒക്കെ അവള്‍ ചെറുപ്പത്തിലേ ഓടിക്കുമായിരുന്നു…
ഇപ്പോള്‍…സ്വസ്തമാണ്..
എന്നോടിടക്ക് പറയും…അന്‍റത്രൊക്കെ ധൈര്യം.. ഇന്‍ക്ക് അന്നുണ്ടായിരുന്നെങ്കിലെന്ന്…
അതിനെക്കാളും എനിക്ക് സങ്കടം..ഇന്നും കുട്ടിളുടെ സ്കൂളിലെ പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ ഓള് വിളിക്കുമ്പോ ആയിരുന്നു..ഓരോ ചെറിയ സംശയങ്ങള്‍ക്കും.. എടീ ഇതൊന്ന് പറഞ്ഞ് കൊടുത്തേ….♥
പാവം♥
ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ മുഴുവന്‍ നേടുമെന്ന തീരുമാനം അവിടെ നിന്നാവും എടുത്തത്…ജീവിതത്തില്‍ എനിക്ക് എന്‍റെ സ്പേസ് എടുക്കണമെന്നും..തീരുമാനങ്ങള്‍ വേണമെന്നും…
ഓളെനിക്കെന്‍റെ ബഹന്‍ മത്രമല്ല…
ന്‍റതാണ്..♥

shortlink

Related Articles

Post Your Comments


Back to top button