CinemaIndian CinemaLatest NewsMollywoodNEWS

കെജിഎഫ് 2 കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്

കെജിഎഫ് ഫ്രാഞ്ചൈസിന്റെ വലിയൊരു ആരാധനാണ് താനെന്ന് പൃഥ്വിരാജ്

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്. ചിത്രം കേരളത്തിൽ എത്തിക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

എല്ലാവരെയുംപോലെ കെജിഎഫ് ഫ്രാഞ്ചൈസിന്റെ വലിയൊരു ആരാധനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

‘ലൂസിഫർ ഇറങ്ങിയതിനു ശേഷമാണ് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് എന്നെ സമീപിക്കുന്നത്. ഞാനും സത്യം പറഞ്ഞാൽ ഇങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് പറയാം. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. ഞാനും റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ്.’–പൃഥ്വിരാജ് പറഞ്ഞു.

യഷ് നായകനാകുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.  പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button