CinemaGeneralMollywoodNEWS

ഇറങ്ങി കഴിഞ്ഞ സിനിമയെ കുറ്റം പറഞ്ഞു നടക്കുന്ന മണ്ടന്മാർ കുറെയുണ്ട് : ശ്രീനിവാസൻ

ഈ എഴുത്തുകാരനെ ഈ സംവിധായകനെ ഞാനൊരു കാര്യം പഠിപ്പിച്ചു കൊടുത്തു അതാണ് ഇവർക്ക് കിട്ടുന്ന സംതൃപ്‍തി

തന്റെ സിനിമയ്ക്ക് നേരെയുള്ള വിമർശനങ്ങൾ നോക്കി കാണുന്നതിനെക്കുറിച്ച് ശ്രീനിവാസൻ തുറന്നു പറയുകയാണ്. ഒരു സിനിമ വിമര്ശിക്കപ്പെടുമ്പോൾ ആ സിനിമയിലെ സംവിധായകനെയും, എഴുത്തുകാരനെയും ഒരു കാര്യം ഞങ്ങൾ പഠിപ്പിച്ചു കൊടുത്തു എന്ന് ചിന്തിക്കുന്ന വിമർശകർ വലിയൊരു മണ്ടത്തരമാണ് ചെയ്യുന്നതെന്നും ഒരു പ്രമുഖ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ശ്രീനിവാസൻ വ്യക്തമാക്കുന്നു.

“വിമർശനങ്ങൾ സ്വീകരിക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള വിമർശനങ്ങൾ, അങ്ങനെയുള്ള വിമർശനങ്ങൾ നമുക്ക് സ്വീകരിക്കാം. പിന്നെ എന്റെ സിനിമകൾ കുറെ ആളുകൾ ചിലർ ഇഷ്ടപ്പെടുന്നു ചിലർ ഇഷ്ടപ്പെടുന്നില്ല. എന്റെ സിനിമകളെ വിമർശിച്ചു എഴുതിയാൽ എനിക്ക് അത് പ്രശ്നമല്ല, കാരണം വിമർശിക്കുന്ന ആളുകൾക്ക് ഒരു ധാരണയുണ്ട്, ഈ എഴുത്തുകാരനെ ഈ സംവിധായകനെ ഞാനൊരു കാര്യം പഠിപ്പിച്ചു കൊടുത്തു അതാണ് ഇവർക്ക് കിട്ടുന്ന സംതൃപ്‍തി. പക്ഷെ അത് വലിയ മണ്ടത്തരമാണ്. കാരണം ഒരു സിനിമയിൽ സംഭവിച്ച പിഴവ് അടുത്ത സിനിമയിൽ ശരിയാക്കാൻ കഴിയില്ല. അടുത്ത സിനിമ വേറെ ഒരു കഥയാണ് അല്ലെങ്കിൽ ആ നിരൂപകൻ വന്നിട്ട് കഥയുടെ പ്രശ്നം വന്നു പറയണം അല്ലാതെ ഇറങ്ങി കഴിഞ്ഞ സിനിമയെ കുറ്റം പറഞ്ഞു നടക്കുന്ന മണ്ടന്മാർ കുറെയുണ്ട്”. ശ്രീനിവാസൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button