CinemaGeneralLatest NewsNEWS

ഇത് എൺപതുകളിലെ താരറാണിമാർ ; വൈറലായി ചിത്രങ്ങൾ

കൊച്ചിയിൽ വെച്ചായിരുന്നു താരസംഗമം നടന്നത്

സിനിമകളുടെ എൺപതുകളുടെ കാലഘട്ടങ്ങളിൽ തിളങ്ങി നിന്ന താരസുന്ദരികൾ വീണ്ടും ഒത്തുകൂടി. വിധുബാലയും, സീമ, അംബിക, പൂർണിമ ഭാഗ്യരാജ്, മേനക, ശാന്തികൃഷ്ണ, ജലജ,നദിയ മൊയ്തു എന്നിവരെയെല്ലാം ചിത്രത്തിൽ കാണാം. വനിത മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായാണ് എല്ലാവരും ഒത്തു ചേർന്നിട്ടുള്ളത്. മാഗസിൻ്റെ ഫോട്ടോഗ്രഫറായ ശ്യാം ബാബു ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ ങ്കുവെച്ചിട്ടുമുണ്ട്.

കൊച്ചിയിൽ വെച്ചായിരുന്നു താരസംഗമം നടന്നത്. തികച്ചും അപ്രതീക്ഷിതമായി നടന്ന കൂടിച്ചേരൽ താരങ്ങളെല്ലാം ആസ്വദിക്കുകയായിരുന്നു. എല്ലാ ലെജൻ്റ് താരങ്ങളെയും ഒന്നിച്ച് ഒരു ഫ്രേമിൽ ലഭിച്ചത് വലിയ അനുഗ്രഹമാണെന്ന് ശ്യാം ബാബു ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

താരങ്ങളുടെ ആരാധകരെല്ലാം ശ്യാം ബാബുവിൻ്റെ ചിത്രത്തിന് താഴെ കമൻ്റുകളുമായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button