CinemaIFFKLatest NewsMollywoodNEWS

ജിതിൻ ഐസക് തോമസിന്റെ ‘അറ്റെൻഷൻ പ്ലീസ് ‘ഐഎഫ്എഫ്കെയിലേക്ക്

സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്നതാണ് പ്രമേയം

ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് നവാഗതനായ ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ അറ്റെൻഷൻ പ്ലീസ് ‘ തിരഞ്ഞെടുക്കപ്പെട്ടു. വിഷ്ണു ഗോവിന്ദൻ, ആതിര കല്ലിങ്കൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡി.എച്ച് സിനിമാസിന്റെ ബാനറിൽ ഹരി വൈക്കം, ശ്രീകുമാർ.എൻ.ജെ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ചിത്രത്തിൽ ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഛായാഗ്രഹണം: ഹിമൽ മോഹൻ, സംഗീതം: അരുൺ വിജയ്, എഡിറ്റർ: രോഹിത് വി.എസ്. വാര്യത്ത്. പി.ആർ.ഒ: എ.എസ് ദിനേശ്.

shortlink

Related Articles

Post Your Comments


Back to top button