CinemaLatest NewsMollywoodMovie GossipsNEWS

ജഗതി സിനിമയിലേക്ക് ; മടങ്ങി വരവ് ‘സിബിഐ 5’-ൽ മമ്മൂട്ടിക്കൊപ്പം

ജഗതിയുടെ ആരോഗ്യ സ്ഥിതി നോക്കിയ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ

വാഹനാപകടത്തെ തുടര്‍ന്ന് എട്ട് വർഷമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരമാണ് ജഗതി. ജനുവരി അഞ്ചിനായിരുന്നു ജഗതിയുടെ എഴുപതാം പിറന്നാള്‍. ഇതിന്റെ ആഘോഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വാർത്തയായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. മമ്മൂട്ടി ചിത്രം ‘സിബിഐ 5’ ൽ ആയിരിക്കും താരം എത്തുക.

അദ്ദേഹത്തെ അഭിനയിക്കിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി നോക്കിയ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button