CinemaKollywoodLatest NewsNEWSSpecialTrailers

ഒരിക്കൽ നിനക്ക് ഈ ഉപകാരം തിരിച്ചു നൽകും ; ദുൽഖറിന് നന്ദി അറിയിച്ച് മാധവൻ

ല്‍ഖര്‍ സൽമാന് നന്ദി അറിയിച്ച് മാധവൻ

ദുൽഖർ നായകനായെത്തി വൻ വിജയം നേടിയ ചിത്രം ചാർലിയുടെ റീമേക്കാണ് ‘മാര’. മാധവൻ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറിനു ശബ്ദം നല്‍കിയതിനു ദുല്‍ഖര്‍ സൽമാന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് മാധവൻ.

“മനോഹരമായി വോയിസ് ഓവർ സമ്മാനിച്ചതിന് നന്ദി സഹോദരാ, എന്നെങ്കിലും ഒരിക്കൽ നിനക്ക് ഈ ഉപകാരം തിരിച്ചു നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നന്ദി ദുൽഖർ,” വീഡിയോ സന്ദേശത്തിൽ മാധവൻ പറയുന്നു. ആര്‍. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് ‘മാര’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ദിലീപ് കുമാറാണ് ‘മാര’ സംവിധാനം ചെയ്യുന്നത്. ഭുവൻ ശ്രീനിവാസൻ ഛായാഗ്രഹണവും ജിബ്രാൻ സംഗീതവും നിർവഹിച്ചിരിക്കുന്നത്. ജനുവരി എട്ടിന് ‘മാര’ ആമസോണ്‍ പ്രെെമിൽ റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button