CinemaLatest NewsNEWSTollywood

‘രാധേ ശ്യാം’ ; പ്രഭാസ് സിനിമയുടെ അവസാന ചിത്രീകരണം താജ് ഫൽക്നുമ പാലസിൽ

രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘രാധേ ശ്യാം’. ഇപ്പോഴിതാ സിനിമയുടെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദിലെ താജ് ഫല്‍ക്നുമ പാലസില്‍ നടക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയാകുന്നത്.

കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം നീണ്ടത്.
രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്. ക്ലൈമാക്സ് രംഗത്തിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍ ഇവിടെയായിരിക്കും ചിത്രീകരിക്കുക. ഇറ്റലിയില്‍ ചിത്രീകരിക്കാൻ ഉദ്ദേശിച്ച ചില രംഗങ്ങളാണ് ഇപോള്‍ ഹൈദരാബാദിലെ താജ് ഫല്‍ക്നുമ പാലസില്‍ ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button