BollywoodGeneralLatest NewsNEWS

രൺവീറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ദീപിക ; താരദമ്പതികളുടെ ചിത്രം വൈറലാകുന്നു

രൺബീർ സിംഗും ദീപികയും മുംബൈയിലെ ഒരു റെസ്റ്റോറെന്റിൽ എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്

ബോളിവുഡിലെ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തണ്ടിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എല്ലാം ദീപിക ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ദീപികയുടെ പിറന്നാൾ ദിനത്തിലുള്ള രൺബീറിനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദീപിക പദുകോണിന്റെ പിറന്നാൾ ദിനത്തിൽ രൺബീർ സിംഗും ദീപികയും മുംബൈയിലെ ഒരു റെസ്റ്റോറെന്റിൽ എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ജനുവരി അഞ്ചിന് ദീപിക പദുകോണിന് 35 വയസ് തികഞ്ഞു .പിറന്നാൾ ദിനത്തിൽ ബ്ലാക്ക് സെറ്റ്വറും ലെതർ പാന്റുമായിരുന്നു ദീപിക ധരിച്ചത്.വസ്ത്രത്തിന് ചേരുന്ന ബ്ലാക്ക് സ്റ്റൈലെറ്റോസ് ആയിരുന്നു താരം കാലിൽ അണിഞ്ഞത്.ഡെനിം പാന്റും ഷർട്ടും ധരിച്ച രൺവീർ ദീപികയുടെ വസ്ത്രത്തിന് മാച്ചാകുന്ന രീതിയിലുള്ള ഒരു സെറ്റ്വറും ധരിച്ചിട്ടുണ്ട്.

2018 നവംബർ പതിനാലിന് ഇറ്റലിയിൽ വച്ചായിരുന്നു` രൺവീറും ദീപികയും വിവാഹിതരായത്.

shortlink

Related Articles

Post Your Comments


Back to top button