CinemaLatest NewsMollywoodNEWS

ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഒന്നിക്കുന്നു; ‘അൽ കറാമയുടെ’ ചിത്രീകരണം ആരംഭിച്ചു

ഗണപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ശ്രീനാഥ് ഭാസിയും ബാലു വർഗീസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അൽ കറാമയുടെ’ ചിത്രീകരണം യു.എ.ഇ യിൽ ആരംഭിച്ചു. റെഫി മുഹമ്മദ് കഥ തിരക്കഥ സംഭാഷണയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വൺ വേൾഡ് എന്റർടെയ്ൻമെന്റ്സ് കാനഡയുടെ ബാനറിൽ വൺ വേൾഡ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു. ബി.കെ.ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികൾക്ക് നാസർ മാലിക് സംഗീതം നൽകുന്നു.

shortlink

Related Articles

Post Your Comments


Back to top button