CinemaGeneralLatest NewsMollywoodNEWSVideos

നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും; ട്രാഫിക്കിന്റെ ഓർമ്മയിൽ ആസിഫ് അലി

2011 ജനുവരി ഏഴിനാണ് ഈ ചിത്രം പുറത്തിറങ്ങിയത്

ഇന്നും പ്രേക്ഷകമനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ‘ട്രാഫിക്’. വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടനിയ താര നിരകൾ അണിനിരന്ന ചിത്രം ഇറങ്ങിയിട്ട് പത്തു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2011 ജനുവരി ഏഴിനാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ ആസിഫ് അലി.

സിനിമയിലെ പ്രസക്തമായ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് ആസിഫ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.”നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും, മറക്കപെടും. പക്ഷെ നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാട് പേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം,” ആസിഫ് അലി ക്യാപ്‌ഷനിൽ കുറിച്ചു.

ബോബി സഞ്ജയ്മാരുടെ തിരക്കഥയാണ് ‘ട്രാഫിക്’. മികച്ച ചിത്രത്തിനുള്ള ആ വർഷത്തെ സംസ്ഥാന പുരസ്കാരം ചിത്രം കരസ്ഥമാക്കി.  ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, റഹ്മാൻ, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമാ, രമ്യ നമ്പീശൻ, ലെന, നമിത പ്രമോദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ ചിത്രത്തിന്റെ പത്താംവാർഷിക ദിനത്തിൽ ആ സന്തോഷത്തിൽ ഒപ്പം ചേരാൻ സംവിധായകൻ രാജേഷ് പിള്ള ഇന്നില്ല എന്ന ദുഃഖം ബാക്കിയാകുന്നു.

shortlink

Related Articles

Post Your Comments


Back to top button