GeneralLatest NewsMollywoodNEWS

നല്ല വസ്ത്രവും കൂളിംഗ് ഗ്ലാസും വച്ച് ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടില്‍ വന്ന്‌ സുഖമായി ഉറങ്ങലല്ലല്ലോ ലക്ഷ്യം; ചെമ്പൻ വിനോദ്

വെള്ളിത്തിരയിലെന്തു സംഭവിക്കുന്നുവെന്നതിനെ പറ്റി ഐഡിയ വേണം

വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയിൽ തന്റേതായ നേടിയെടുത്ത താരമാണ് ചെമ്പൻ വിനോദ് . നടൻ എന്നതിനുപരി മികച്ച തിരക്കഥാകൃത്തുകൂടിയായ ചെമ്പൻ വിനോദ് ലോക സിനിമയില്‍ എന്ത് സംഭവിക്കുന്നുവെന്ന് കാണുകയും അത് പഠിക്കുകയും ചെയ്യുന്ന ആളാണ് താനെന്ന് പറയുന്നു.

”തൊഴില്‍ സിനിമയാണ്. അതുകൊണ്ട് ലോക സിനിമയെ കുറിച്ച്‌ മനസ്സിലാക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അല്ലാതെ ഷൂട്ടിംഗ് കഴിഞ്ഞ് നല്ല വസ്ത്രവും കൂളിംഗ് ഗ്ലാസും വെച്ചുനടന്ന് പിന്നെ വീട്ടില്‍ വന്ന് നല്ല ഭക്ഷണവും കഴിച്ച്‌ സുഖമായി ഉറങ്ങലല്ലല്ലോ ലക്ഷ്യം.” ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദ് പറയുന്നു.

”വെള്ളിത്തിരയിലെന്തു സംഭവിക്കുന്നുവെന്നതിനെ പറ്റി ഐഡിയ വേണം. കാരണം ഇതെല്ലാം നമ്മുടെ ഇഷ്ടമുള്ള കാര്യങ്ങളാണല്ലോ. ഒരു പുതിയ സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ ഇറങ്ങിയോ, ആമസോണിലിറങ്ങിയോ എന്നിങ്ങനെ സിനിമ ഇഷ്ടമുള്ളവരുടെ കൂട്ടുകെട്ടില്‍ നിന്നറിയാം.’ ചെമ്പൻ വിനോദ് കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button