CinemaLatest NewsMollywoodNEWSTeasers

‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’; മലയാള സിനിമയിൽ വീണ്ടും നായികയായി അനുപമ

സിനിമയിൽ അനുപമ 'ചന്ദ്ര' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ വീണ്ടും മലയാള സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. ആര്‍ ജെ ഷാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.ഹക്കിം ഷാജഹാന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ അനുപമ ‘ചന്ദ്ര’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അബ്‍ദുല്‍ റഹിം ആണ്. നിര്‍മ്മാണം അഖില മിഥുന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മോഹിത്‍നാഥ് ഇ എന്‍. എഡിറ്റിംഗ് ജോയല്‍ കവി. പശ്ചാത്തല സംഗീതം ലിജിന്‍ ബാംബിനോ.

shortlink

Related Articles

Post Your Comments


Back to top button