GeneralHollywoodInternationalLatest NewsMovie GossipsNEWSTV Shows

മിസ്റ്റര്‍ ബീനായി അഭിനയിക്കുന്നത് ഞാൻ ആസ്വദിക്കുന്നില്ല ; തുറന്നുപറഞ്ഞ് റോവോൻ അറ്റ്‍കിൻസണ്‍

മിസ്റ്റര്‍ ബീൻ ആയി അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് റോവാൻ അറ്റ്‍കിൻസണ്‍

ലോകം മുഴുവൻ ആരാധകരുള്ള കഥാപാത്രമാണ് മിസ്റ്റര്‍ ബീൻ. റോവോൻ അറ്റ്‍കിൻസണ്‍ എന്ന അതുല്യ കലാകാരനാണ് മിസ്റ്റര്‍ ബീൻ എന്ന ഹാസ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് റോവോൻ അറ്റ്‍കിൻസണ്‍. മിസ്റ്റര്‍ ബീൻ ആയി അഭിനയിക്കുന്നത് റോവാൻ അറ്റ്‍കിൻസണിന് ഇഷ്‍ടമല്ല എന്നാണ് പറയുന്നത്. ആളുകളെ ഇത്രയും ചിരിപ്പിക്കുന്ന കഥാപാത്രം ചെയ്യുന്ന വ്യക്തിക്ക് ആ കഥാപാത്രം ചെയ്യാൻ ഇഷ്ടപെടാത്തതിന് പിന്നിൽ ഒരു കാരണവുമുണ്ട്.

മിസ്റ്റര്‍ ബീനായി അഭിനയിക്കുന്നത് അത്ര ആസ്വാദ്യകരമല്ലെന്നാണ് റോവോൻ അറ്റ്‍കിൻസണ്‍ പറയുന്നത്. ഉത്തരവാദിത്തത്തിന്റെ ഭാരം സുഖകരമല്ല. അത് സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കുന്നത്. അതിന്റെ അവസാനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നും റോവോൻ അറ്റ്‍കിൻസണ്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് റോവാൻ അറ്റ്കിൻസണ്‍ ഇക്കാര്യം പറയുന്നത്.

റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് മിസ്റ്റര്‍ ബീനിന്റെ രചയിതാക്കൾ.

shortlink

Post Your Comments


Back to top button