GeneralLatest NewsMollywoodNEWSVideos

എന്റെ കൊറോണ ഡെയ്‌സ് ; ക്വാറന്റൈൻ ദിനങ്ങൾ വീഡിയോയിലാക്കി അഹാന

മൈ കോവിഡ് ഡേയ്സ് എന്ന പേരിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന. കഴിഞ്ഞ ദിവസമാണ് താരത്തിന് കോവിഡ് നെഗറ്റീവായത്. അഹാന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ ക്വാറന്റൈൻ ദിനങ്ങൾ വീഡിയോയിലാക്കി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് അഹാന.

ക്വാറന്റീനിൽ ഇരുന്ന ഡിസംബർ 21 മുതലുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് നടി വിഡിയോയിൽ ഷൂട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും സംഭവിച്ച കാര്യങ്ങൾ അതത് ദിവസങ്ങളിൽ ഷൂട്ട് ചെയ്യുകയും പിന്നീട് ഒരുമിച്ച് ചേർത്ത് വിഡിയോ വ്ലോഗായി പങ്കുവയ്ക്കുകയുമായിരുന്നു. മൈ കോവിഡ് ഡേയ്സ് എന്ന പേരിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കോട്ടയത്ത് ‘നാൻസി റാണി’ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അഹാനയ്ക്ക് കോവിഡ് ബാധിക്കുന്നത്. കുറവിലങ്ങാട്ടിലെ ഒരു വീട്ടിലാണ് നടി കോവിഡ് കാലം കഴിച്ചു കൂട്ടിയത്.

shortlink

Related Articles

Post Your Comments


Back to top button