CinemaLatest NewsMollywoodNEWS

ദീപക്കിൻ്റെ ‘ദി ലാസ്റ്റ് ടു ഡെയ്സ്’ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ദീപക് പറമ്പോൽ. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത താരം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ദീപക് കേന്ദ്രകഥാപാത്രമായ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദി ലാസ്റ്റ് ടു ഡെയ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. അണിയറ പ്രവർത്തകർക്ക് ആശംസകളറിയിച്ചു കൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചത്.

സന്തോഷ് ലക്ഷ്‍മണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വന്തം കഥയ്‍ക്ക് നവനീത് രഘവുമായി ചേര്‍ന്ന് തിരക്കഥയെഴുതിയിരിക്കുന്നു. അരുണ്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സുരേഷ് നാരായണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ദീപക് പറമ്പോലും പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button