GeneralLatest NewsNEWS

ഇച്ചാക്കയ്ക്കൊപ്പം ലാലേട്ടൻ ; താരരാജാക്കന്മാരുടെ ചിത്രം വൈറലാകുന്നു

“ഇച്ചാക്കയോടൊപ്പം,” എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്

ആരാധകരുടെ പ്രിയ താരങ്ങൾ ഒന്നിച്ചെത്തുന്ന വേദികളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മമ്മൂട്ടിയുടെ ചെവിയിൽ എന്തോ രഹസ്യം പറയുന്ന മോഹൻലാലും ഇരുവരും ചിരിക്കുന്നതുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

“ഇച്ചാക്കയോടൊപ്പം,” എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.
പെട്ടെന്നുള്ള കൂടിക്കാഴ്ച ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു മുന്നോടിയാണെന്നും കമന്റ്റുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വേദിയിൽ പങ്കെടുത്ത ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button