CinemaLatest NewsMovie GossipsNEWSTollywood

താങ്ക്യുവില്‍ നാഗ ചൈതന്യയുടെ നായികയായി പ്രീത് സിംഗ്

നായികയെ കുറിച്ചുള്ള കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല

തെലുങ്ക് യുവനടന്മാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാഗ ചൈതന്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘താങ്ക്യു’. സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നാഗ ചൈതന്യ ഇപ്പോൾ. ചിത്രത്തിലെ നായികയായി നാഗ ചൈതന്യ രാകുല്‍ പ്രീത് സിംഗിനെ നിര്‍ദേശിച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ നായികയെ കുറിച്ചുള്ള കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

വിക്രം കെ കുമാറാണ് താങ്ക്യു എന്ന സിനിമ സംവിധാനം ചെയ്യുന്നത്. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. എസ് തമൻ ആണ് സംഗീത സംവിധായകൻ. മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button