BollywoodGeneralLatest NewsNEWS

കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആദ്യ ബോളിവുഡ് താരം ഇതാണ്

വാക്സിന്‍ എടുത്തു , സുരക്ഷിതയാണ് ശില്‍പ ശിരോദ്കര്‍

ബോളിവുഡ് നടി ശില്‍പ ശിരോദ്കര്‍ കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിന്‍ സ്വീകരിച്ചു. ദുബായിലുള്ള താരം സോഷ്യല്‍ മീഡിയയിലൂടെയാണ് വാക്സിന്‍ സ്വീകരിച്ച വിവരം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡിൽ വാക്സിന്‍ സ്വീകരിച്ച ആദ്യത്തെ താരമാണ് ശില്‍പ ശിരോദ്കര്‍.

‘വാക്സിന്‍ എടുത്തു. സുരക്ഷിതയാണ്. ഇതാണ് പുതിയ നോ‍ര്‍മല്‍. ഇതാ ഞാന്‍ വരുന്നു 2021. നന്ദി യുഎഇ’ എന്നാണ് ശില്‍പ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 51 കാരിയായ ശില്‍പ നടി നമ്രത ശിരോദ്കറിന്റെ സഹോദരിയാണ്. അപരേഷ് രഞ്ജിത്താണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.

 

shortlink

Post Your Comments


Back to top button