CinemaKollywoodLatest NewsNEWSTrailersVideos

പൊങ്കല്‍ ആഘോഷിക്കാന്‍ ചിമ്പുവിന്റെ ‘ഈശ്വരന്‍’; ട്രെയ്‍ലര്‍ പുറത്തുവിട്ടു

പൊങ്കലിനാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്

വിജയുടെ മാസ്റ്ററിനോടൊപ്പം പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിലമ്പരശന്റെ ചിത്രമാണ് ‘ഈശ്വരന്‍’. പൊങ്കലിനാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഈശ്വരന്‍റെ’ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്‍റെ മാസ് സ്വഭാവം വിളിച്ചറിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തെത്തിയ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് ചിമ്പു കുറച്ചത്. ബാലാജി കാപ്പ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് ആന്‍റണി. സംഗീതം തമന്‍ എസ്. ഭാരതിരാജ, നിധി അഗര്‍വാള്‍, നന്ദിത ശ്വേത, ബാല ശരവണന്‍, മുനീഷ്‍കാന്ത്, കാളി വെങ്കട്, മനോജ് ഭാരതിരാജ, ഹരീഷ് ഉത്തമന്‍, സ്റ്റണ്ട് ശിവ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരി 14 ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button