CinemaGeneralLatest NewsNEWSVideos

‘മാർഗഴി തിങ്കൾ’ ആലപിച്ച് താര സുന്ദരികൾ ; ചുവടു വച്ച് ശോഭന, വീഡിയോ

ഉമ അയ്യർ, രേവതി, നിത്യ മേനൻ, രമ്യ നമ്പീശൻ, അനു ഹാസൻ, കനിഹ, ജയശ്രീ, സുഹാസിനി മണി രത്നം എന്നിവർ പാടുമ്പോൾ ശോഭന നൃത്തം ചെയ്യുന്നു

പുതിയ ഗാനാലാപന വീഡിയോയുമായി മലയാളത്തിലെയും തമിഴിലെയും താരറാണിമാർ. സുഹാസിനി മണിരത്നം, ശോഭന, രേവതി, കനിഹ, അനു ഹാസൻ, നിത്യ മേനൻ, രമ്യ നമ്പീശൻ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയപ്പെട്ട നായികമാർ ഒത്തുചേർന്ന ഒരു മ്യൂസിക്കൽ ആൽബമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്നലെയാണ് സുഹാസിനി സംവിധാനം ചെയ്ത ഈ ആൽബം റിലീസ് ചെയ്തത്.

‘മാർഗഴി തിങ്കൾ’ എന്ന തമിഴ് ഗാനമാണ് സുഹാസിനി മണിരത്നം വളരെ ഭംഗിയായി പുനരാവിഷ്കരിച്ചിരിക്കുന്നത്. ഉമ അയ്യർ, രേവതി, നിത്യ മേനൻ, രമ്യ നമ്പീശൻ, അനു ഹാസൻ, കനിഹ, ജയശ്രീ, സുഹാസിനി മണി രത്നം എന്നിവർ പാടുമ്പോൾ നൃത്തച്ചുവടുകളുമായി ശോഭനയും എത്തുന്നു.

കഴിഞ്ഞ വർഷം സുഹാസിനിയും കൂട്ടുകാരികളും ചേർന്ന് രവി വർമ്മയുടെ പെയിന്റിംഗുകളെ പുനരാവിഷ്കരിക്കുന്ന ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവർ ചിത്രങ്ങളിൽ അതിസുന്ദരികളായി പ്രത്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button