GeneralLatest NewsMollywoodNEWS

പച്ച പട്ടിൽ അതീവ സുന്ദരിയായി നവ്യ നായർ ; ചിത്രങ്ങൾ

ഗോൾഡൻ ബോർഡറുകളുള്ള മ്യൂറൽ പെയിന്റഡ് സാരിയും ടെറാക്കോട്ട ജ്വല്ലറികളും അണിഞ്ഞുള്ള ചിത്രമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്

നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധേയമാവുന്നത്.

ഗോൾഡൻ ബോർഡറുകളുള്ള മ്യൂറൽ പെയിന്റഡ് സാരിയും ടെറാക്കോട്ട ജ്വല്ലറികളും അണിഞ്ഞു അതീവ സുന്ദരിയായിട്ടാണ് നവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ്റുകൾ ചെയ്തിരിക്കുന്നത്. സൗന്ദര്യത്തിലും വസ്ത്രത്തിലും ഒരുപാട് ശ്രദ്ധിക്കുന്നയാളാണ് നവ്യ.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

https://www.instagram.com/p/CJzxpP8rjAl/?utm_source=ig_web_copy_link

 

 

shortlink

Related Articles

Post Your Comments


Back to top button