CinemaKollywoodLatest NewsNEWSTeasersVideos

വിക്രമിനൊപ്പം ഇർഫാൻ പത്താനും റോഷൻ മാത്യുവും ; കോബ്രയുടെ ടീസർ പുറത്തുവിട്ടു

കോബ്രയിൽ നായികയാകുന്നത് കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിന്റെ ‘കോബ്ര’. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മലയാള നടൻ റോഷൻ മാത്യുവും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്.

‘എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്’ എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. ഏഴ് വ്യത്യസ്​ത ലുക്കുകളിൽ വിക്രം അഭിനയിക്കുന്ന കോബ്ര ഒരു ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമയായ കോബ്രയിൽ നായികയാകുന്നത് കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ്.

shortlink

Related Articles

Post Your Comments


Back to top button