BollywoodCinemaLatest NewsNEWS

ദീപിക ഇനി ഹൃത്വിക്കിന്റെ നായിക ; വരുന്നു സിദ്ധാര്‍ഥ് ആനന്ദിന്റെ ”ഫൈറ്റര്‍’

ഇതാദ്യമായാണ് ഹൃത്വികും ദീപികയും ഒരുമിച്ചഭിനയിക്കുന്നത്

‘ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഫൈറ്റര്‍ എന്ന ചിത്രത്തിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ഹൃത്വികും ദീപികയും ഒരുമിച്ചഭിനയിക്കുന്നത്.

ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. ഹൃത്വികിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. താരത്തിന്റെ 46-ാം ജന്മദിനമാണിന്ന്. 2021 സെപ്തംബറില്‍ ചിത്രം പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button