GeneralLatest NewsMollywoodNEWSSongsVideos

”മണ്ണിന്റെ പുണ്യമാം ഗന്ധര്‍വഗായകാ”; യേശുദാസിന് പിറന്നാൾ സമ്മാനവുമായി സംഗീതലോകം

ശ്വേത ആദ്യമായാണ് സംഗീതസംവിധാനം ചെയ്യുന്നത്

കെ.ജെ. യേശുദാസിന്റെ 81-ാം ജന്മദിനമാണ് ഇന്ന്. ഗാന ഗന്ധർവന്റെ പിറന്നാൾ ദിനത്തിൽ പാട്ടിലൂടെ ആദരമർപ്പിച്ച് സംഗീത ലോകം.ഗായിക ശ്വേത മോഹനും ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും ചേർന്ന് തയ്യാറാക്കിയ വീഡിയോ ഗാനത്തിൽ കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, സുജാതമോഹന്‍, ശ്രീനിവാസ്, ജി. വേണുഗോപാല്‍, ഉണ്ണി മേനോന്‍, ബിജു നാരായണന്‍, സിത്താര കൃഷ്ണകുമാര്‍, വിജയ് യേശുദാസ് അടക്കം 28 ഗായകരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഗായിക സുജാതമോഹന്റെ മകള്‍ ശ്വേത ആദ്യമായാണ് സംഗീതസംവിധാനം ചെയ്യുന്ന എന്ന പ്രത്യേകതയും ഈ വീഡിയോ ഗാനത്തിനുണ്ട്.

‘എല്ലാ തലമുറകള്‍ക്കും കേള്‍ക്കുവാനുള്ള പാട്ടുകള്‍ സമ്മാനിച്ച ദാസ് അങ്കിളിനുള്ള നന്ദിയര്‍പ്പിക്കലാണ് ഈ ഗാനം. എല്ലാ ഗായകര്‍ക്കും അവര്‍ പാടാനുള്ള ഭാഗം അയച്ചുകൊടുക്കുകയായിരുന്നു. അത് അവര്‍ ഭംഗിയാക്കി റെക്കോഡ് ചെയ്ത് അയച്ചുതന്നു. ഈ ഗാനം മലയാളികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ’ -ശ്വേത പറഞ്ഞു.

‘ഒരു മലയാളിയെ സംബന്ധിച്ച് അച്ഛന്‍ അമ്മ ഭാഷ എന്നതുപോലെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ശബ്ദം. മലയാളത്തിന്റെ നാദം. ദാസേട്ടന്റെ പിറന്നാളുമായി ബന്ധപ്പെട്ടുവരുന്ന ഈ ഗാനത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് -ഗാനരചയിതാവ് ഹരിനാരായണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button