GeneralLatest NewsMollywoodNEWS

ദാസേട്ടന്റെ നിലപാടുകളോട് നമ്മളില്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം.. യേശുദാസിനെക്കുറിച്ചു എം.എ നിഷാദ്

ഹരിവരാസനം ഏതൊരു ഭക്തന്റേയും മനസ്സില്‍ ഭക്തിയുടെ, അനുര്‍വചനീയമായ ആനന്ദം പകരുന്നത് ദാസേട്ടന്റെ അനുഗ്രഹീതമായ സ്വരമാധുരി ഒന്ന് കൊണ്ടു മാത്രമാണ്

എണ്‍പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളിയുടെ സ്വകാര്യ അഹങ്കാരം കൂടിയായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ്. സംഗീതജ്ഞരും സിനിമാലോകത്തുള്ളവരും ആരാധകരുമെല്ലാം പ്രിയ ഗായകന് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തി. ഇപ്പോഴിതാ അച്ഛന്റെ സുഹൃത്ത് കൂടിയായ യേശുദാസിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഗാനങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകള്‍ പങ്കുവച്ച്‌ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്.

എം.എ നിഷാദിന്റെ കുറിപ്പ്:

എണ്‍പത്തിയൊന്നിന്റെ നിറവില്‍ ഗാന ഗന്ധര്‍വ്വന്‍… യേശുദാസ്… ഈ ഗന്ധര്‍വ്വ ശബ്ദം മലയാളിയുടെ സ്വകാര്യ അഹങ്കാരം… എത്രയെത്ര വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ ആ ശബ്ദ താള ലയങ്ങളിലൂടെ, ലോകത്തുളള എല്ലാ സംഗീത പ്രേമികള്‍ക്കും ശ്രവണ സുന്ദര വിരുന്നൊരുക്കി… ഇന്നും തുടരുന്നു ആ സംഗീത തപസ്യ… ദാസേട്ടന്റെ നിലപാടുകളോട് നമ്മളില്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം.. പക്ഷെ അദ്ദേഹത്തിലെ സംഗീതം നാം എല്ലാവര്‍ക്കും ഒരു ലഹരി തന്നെയാണ്…എനിക്കും അങ്ങനെ തന്നെ…ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ആ നാദ വിസ്മയം.. നമ്മുടെ ഭക്തിയില്‍, നമ്മുടെ ദുഖത്തില്‍, സന്തോഷത്തില്‍, വിരഹത്തില്‍, പ്രണയത്തില്‍…അങ്ങനെയങ്ങനെ, ആ ശബ്ദം,നമ്മുടെ ജീവിതചര്യയായി മാറി…

read also:യേശുദാസിന് പിറന്നാൾ ദിനത്തിൽ സംഗീത വിരുന്നൊരുക്കി സഹോദരീപുത്രി

ശബരിമലയില്‍ ശ്രീ അയ്യപ്പനെ പാടിയുറക്കുന്ന, ഹരിവരാസനം ഏതൊരു ഭക്തന്റേയും മനസ്സില്‍ ഭക്തിയുടെ, അനുര്‍വചനീയമായ ആനന്ദം പകരുന്നത് ദാസേട്ടന്റെ അനുഗ്രഹീതമായ സ്വരമാധുരി ഒന്ന് കൊണ്ടു മാത്രമാണ്… ക്രിസ്തീയ ഭക്തി ഗാനമായ യഹൂദിയായുടെ എന്നാരംഭിക്കുന്ന ഗാനം ഇന്നും ജനഹൃദയങ്ങളില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു എല്ലാം പടൈത്തുളള അല്ലാഹു ഉടയോനെ എന്ന മുസ്ലീം ഭക്തി ഗാനത്തിന് ദാസേട്ടന്‍ നല്‍കിയ ഭാവം വേറിട്ടതാണ്… മലയാളത്തിനെ കൂടാതെ, മറ്റ് ഭാഷാ ചിത്രങ്ങളിലെ എണ്ണം പറഞ്ഞ ചലച്ചിത്ര ഗാനങ്ങള്‍ ഇന്നും ഓരോ സംഗീത പ്രേമിയുടേയും ചുണ്ടിലെ മൂളിപ്പാട്ടുകളാണ്..

വ്യക്തിപരമായി എനിക്ക് അടുപ്പമുണ്ട് അദ്ദേഹവുമായി..എന്റെ പിതാവിന്റെ അടുത്ത സുഹൃത്തും കൂടിയാണദ്ദേഹം.. ഞാന്‍ സംവിധാനം ചെയ്തതും നിര്‍മ്മിച്ചതുമായ മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ ശബ്ദ സാന്നിധ്യം ഉണ്ടായിരുന്നു എന്നുളളത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു… അതിലെനിക്കേറ്റവും സന്തോഷം നല്‍കിയത് ദാസേട്ടനും, പ്രിയങ്കരനായ എസ്പിബി സാറും ഒന്നിച്ച്‌ എന്റെ സിനിമയായ കിണറില്‍ പാടി എന്നുളളതാണ്… അദ്ദേഹത്തിന്റെ ഈ ജന്മദിനത്തില്‍ എനിക്ക് പ്രിയപ്പെട്ട യേശുദാസ് ഗാനങ്ങളില്‍ ചിലത് ഇവിടെ കുറിക്കട്ടെ…

ദക്ഷിണാമൂര്‍ത്തി സാറിന്റെ സംഗീതത്തിലെ രണ്ട് ഗാനങ്ങള്‍,..’കാട്ടിലെ പാഴ്മുളം തണ്ടില്‍’, ‘ഹൃദയ സരസ്സിലെ പ്യണയ പുഷ്പമേ’ ദേവരാജന്‍ മാസ്റ്ററുടെ എല്ലാ പാട്ടുകളും എന്റെ പ്രിയപ്പെട്ടതാണെങ്കിലും ‘സ്വര്‍ഗ്ഗപുത്രി നവരാത്രി’,’അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’, ‘പതിനാലാം രാവുദിച്ചത് അര്‍ജ്ജുനന്‍ മാസ്റ്ററുടെ,’പൗര്‍ണ്ണമി ചന്ദ്രികതൊട്ടു വിളിച്ചു’,’കസ്തൂരി മണക്കുന്നല്ലോ’
‘തളിര്‍ വലയോ’ രാഘവന്‍ മാസ്‌ററ്റുടെ ‘അനുരാഗ കളരിയില്‍’, ‘മഞ്ചു ഭാഷിണി’, ചിദംബരനാഥിന്റെ ‘പകല്‍ കിനാവിന്‍ സുന്ദരമാം’, ജോബ് മാഷിന്റെ ‘അല്ലിയാമ്ബല്‍ കടവില്‍’, കെ ജെ ജോയിയുടെ ‘എന്‍ സ്വരം പൂവിടും’, ബാബുരാജിന്റെ ‘ഇന്നലെ മയങ്ങുമ്ബോള്‍’, ‘ചന്ദ്ര ബിംബം നെഞ്ചിലേറ്റും’, ‘താമസമെന്തേ വരുവാന്‍’, ‘പ്രാണ സഖി ഞാന്‍ വെറുമൊരു’ ഏ റ്റി ഉമ്മറിന്റെ ‘നീയും നിന്റെ കിളികൊഞ്ചലും’,’നീല ജലാശയത്തില്‍’, ശ്യാം സാറിന്റെ,’ശ്രുതിയില്‍ നിന്നുയരും’,’ദേവതാരു പൂത്തു ‘

സലില്‍ ചൗധരിയുടെ ‘പദ രേണു തേടിയണഞ്ഞു’, ‘മാനേ മാനേ വിളി കേള്‍ക്കു’, ‘സാഗരമേ ശാന്തമാക നീ’, ‘കാതില്‍ തേന്‍ മഴയായി പാടു കാറ്റേ’, ജെറി അമല്‍ ദേവിന്റ്‌റെ ‘മിഴിയോരം’, ‘മൗനങ്ങളെ ചാഞ്ചാടുവാന്‍’, മോഹന്‍ സിത്താരയുടെ ‘മാനത്തെ വെളളി വിതാനിച്ച കൊട്ടാരം’, നീര്‍ മിഴി പൂവില്‍’, ശരത്തിന്റെ’ശ്രീ രാഗമോ തേടും”സല്ലാപം കവിതയായി’, രവീന്ദ്രന്‍ മാസ്റ്ററുടെ ഒട്ടുമിക്ക എല്ലാ ഗാനങ്ങളും,അതില്‍ നിന്നും തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ് എങ്കിലും ‘പ്രമദ വനം വീണ്ടും’, ‘ഹരിമുരളീവം’, ‘സുഖമോ ദേവി’, ‘വാനമ്ബാടീ ഏതോ ‘, ‘തേനും വയമ്ബും”മകളെ പാതി മലരെ’, ‘അഴകേ നിന്‍ മിഴിയില്‍’ ബോംബെ രവി സാറിന്റെ ‘ചന്ദന ലേപ സുഗന്ധം’സാഗരങ്ങളെ’, ‘ആരേയും ഭാവ ഗായകനാക്കും ആത്മ സൗന്ദര്യമാണുനീ’

എം.ജി രാധാകൃഷ്ണന്‍ ചേട്ടന്റെ ‘തിര നുരയും’, ‘ഓ മൃദുലേ’, ജോണ്‍സന്‍ മാഷിന്റെ ‘മെല്ലെ മെല്ലെ മുഖ പടം”ദേവീ ആത്മരാഗം”മൗനത്തിന്‍ ഇടനാഴിയില്‍’ ‘പാതി മെയ് മറഞ്ഞതെന്തേ’ ഗാന ഗന്ധര്‍വ്വന്റെ പാട്ടിന്റെ ലിസ്റ്റ് ഇവിടെ തീരുന്നില്ല ..ഇനിയും എത്രയോ മനോഹര ഗാനങ്ങള്‍,ആ ശബ്ദത്തില്‍ പിറവിയെടുക്കാനിരിക്കുന്നു… പ്രിയപ്പെട്ട ദാസേട്ടന് ഈ ജന്മ ദിനത്തില്‍ ആയൂരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു.

shortlink

Related Articles

Post Your Comments


Back to top button