BollywoodCinemaGeneralIndian CinemaLatest NewsNEWS

അധീരയുടെ മേക്കപ്പിന് തന്നെ വേണ്ടിവന്നു ഒന്നര മണിക്കൂർ ; കെജിഎഫ് ടുവിന്റെ വിശേഷങ്ങളുമായി സഞ്ജയ് ദത്ത്

ഇതുവരെ താൻ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് അധീരയെന്ന് സഞ്ജയ് ദത്ത്

ലോകമെമ്പാടുമുള്ള ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ടു. നടനോടൊപ്പം തന്നെ വില്ലൻ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ രണ്ടാംഭാഗത്തിൽ വില്ലനായെത്തുന്നത് ബോളിവുഡ് ഇതിഹാസ നടൻ സഞ്ജയ് ദത്താണ്‌. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ താരത്തിന്റെ മേക്കോവറിന് വലിയ പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ.

”ഇതുവരെ താൻ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ‘കെജിഎഫ് ചാപ്റ്റർ ടു’വിലെ അധീരയെന്ന് സഞ്ജയ് ദത്ത്. ഏകദേശം ഒന്നര മണിക്കൂർ വേണ്ടി വന്നു മേക്കപ്പിന് തന്നെ. കഥാപാത്രത്തെ ഉൾകൊള്ളാൻ ശാരീരിക തയ്യാറെടുപ്പുകൾക്കൊപ്പം മാനസിക തയ്യാറെടുപ്പും വേണ്ടി വന്നുവെന്ന് സഞ്ജയ് ദത്ത് പറയുന്നു.എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയും കഥാതന്തുവുമാണ് കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. എല്ലാ കഥാപാത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ക്യാരക്ടർ ചെയ്യുമ്പോഴും പ്രേക്ഷകർ നമ്മളിൽ നിന്നും വ്യത്യസ്തതയാണ് പ്രതീക്ഷിക്കുന്നത്. അധീരയും അത്തരമൊരു ക്യാരക്ടറാണ്. ഭയരഹിതനും ശക്തനും കരുണയില്ലാത്തവനുമാണ്. ‘ യഷും ഞാനും തമ്മിലുളള ഏറ്റുമുട്ടലുകൾ വളരെ സ്വാഭാവികമായും രസകരമായും ചിത്രീകരിച്ചിട്ടുണ്ട്. ധാരാളം ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. കൂടുതൽ പറയുന്നതിന് പകരം പ്രേക്ഷകർ ചിത്രം തീയറ്ററിൽ ആസ്വദിക്കട്ടെ.സഞ്ജയ് ദത്ത് പറയുന്നു”.

നായകൻ യഷും വില്ലൻ സഞ്ജയ് ദത്തും ഒന്നിച്ചെത്തിയ ടീസർ ഇറങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ 100 മില്യണിൽ അധികം കാഴ്ച്ചക്കാർ എന്ന റെക്കേർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും.

shortlink

Related Articles

Post Your Comments


Back to top button