GeneralLatest NewsMollywoodNEWS

ഫ്രീക്ക് മമ്മിക്ക് ജന്മദിനാശംസകളുമായി സൗബിൻ

സൺഗ്ലാസും തൊപ്പിയും വച്ച് തഗ് ലുക്കിൽ നിൽക്കുന്ന മമ്മിയുടെ ചിത്രവും സൗബിൻ പങ്കുവെച്ചിട്ടുണ്ട്

അമ്മയ്ക്ക് ജന്മദിനാശംസകളുമായി നടൻ സൗബിൻ. സൺഗ്ലാസും തൊപ്പിയും വച്ച് തഗ് ലുക്കിൽ നിൽക്കുന്ന മമ്മിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമ്മയ്ക്ക് താരം ആശംസകൾ നേർന്നിരിക്കുന്നത്. ആൻ അഗസ്റ്റിൻ, വിനയ് ഫോർട്ട്, ശ്രിന്ദ തുടങ്ങിയ താരങ്ങളും സൗബിന്‌റെ മമ്മിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

പുതിയ ചിത്രം ‘മ്യാവു’വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗൾഫിലാണ് സൗബിൻ ഷാഹിർ. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മംമ്ത മോഹന്‍ദാസാണ് നായിക. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.

https://www.instagram.com/p/CJ2fmCZHBth/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button