GeneralLatest NewsMollywoodNEWS

സിനിമാ താരങ്ങളുടെ പ്രിയങ്കരൻ മഹീന്ദ്ര ഥാറിനെ സ്വന്തമാക്കി വിജയ് ബാബു

കറുപ്പ് നിറത്തിലുള്ള ഥാർ ആണ് വിജയ് ബാബു വാങ്ങിയത്

വാഹനങ്ങളോടുള്ള സിനിമാതാരങ്ങളുടെ പ്രേമം ചർച്ചയാകാറുണ്ട്. വിപണിയിൽ ഇറങ്ങുന്ന പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടാൻ സിനിമാതാരങ്ങൾക്ക് പൊതുവെ ഇഷ്ടമാണ്. ഇപ്പോഴിതാ ഇന്ത്യൻ വാഹന വിപണിയിലെ എസ്‌യുവി സ്പെഷ്യലിസ്റ്റ് ആയ മഹീന്ദ്ര & മഹീന്ദ്രയുടെ
ഥാറിനെ സ്വന്തമാക്കിയിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു.

കറുപ്പ് നിറത്തിലുള്ള ഥാർ ആണ് വിജയ് ബാബു വാങ്ങിയത്. ഹാർഡ് ടോപ്, കൺവെർട്ടബിൾ ടോപ്, സോഫ്റ്റ് ടോപ് എന്നീ ബോഡി സ്റ്റൈലിൽ പെട്രോൾ, ഡീസൽ, മാന്വൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ പതിമൂന്നോളം വേരിയന്റുകളിൽ പുത്തൻ ഥാർ വാങ്ങാം. ഇതിൽ ഏത് പതിപ്പാണ് വിജയ് ബാബു വാങ്ങിയത് എന്ന് വ്യക്തമല്ല. ‘കുടുംബത്തേക്ക് ഒരു പുതിയ അംഗം….ഒരേയൊരു മഹീന്ദ്ര ഥാർ’ എന്ന കുറിപ്പോടെയാണ് പുത്തൻ ഥാറിനൊപ്പമുള്ള ഫോട്ടോ വിജയ് ബാബു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിജയ് ബാബുവിന് മുൻപ് ഇന്ദ്രജിത്ത്, നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് എന്നിവർ മലയാള സിനിമയിൽ നിന്നും പുത്തൻ ഥാർ സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button