BollywoodGeneralLatest NewsNEWS

വിരാട് കോലിക്കും അനുഷ്ക ശർമ്മയ്ക്കും പെൺകുഞ്ഞ് ; ആശംസയുമായി ആരാധകർ

വിരാട് കോലി ട്വിറ്ററിലൂടെയാണ് പെണ്‍കുഞ്ഞിന്‍റെ പിതാവായ വിവരം അറിയിച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ വിരാട് കോലിക്കും അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിരാട് കോലി ട്വിറ്ററിലൂടെയാണ് പെണ്‍കുഞ്ഞിന്‍റെ പിതാവായ വിവരം അറിയിച്ചത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടേയും സ്നേഹത്തിനും ആശംസയ്ക്കും നന്ദിയുണ്ടെന്നും കോലി ട്വീറ്റില്‍ വിശദമാക്കുന്നു. ഡിസംബര്‍ 2017ലാണ് ഇരുവരും വിവാഹിതരായത്. 2020 ആഗസ്റ്റിലാണ് മാതാപിതാക്കള്‍ ആവാന്‍ പോവുകയാണെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button