CinemaGeneralLatest NewsMollywoodNEWS

സന്നദ്ധ സേന ബ്രാൻഡ് അംബാസഡർ; ടൊവിനോയ്ക്ക് ആശംസയുമായി ‘മിന്നൽ മുരളി’ ടീം

ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചാണ് ടൊവിനോയ്ക്ക് ടീം ആശംസ അറിയിച്ചത്

കഴിഞ്ഞ ദിവസമായിരുന്നു നടൻ ടൊവിനോ തോമസിനെ സംസ്ഥാനത്തെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡറായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. നിരവധി പേരാണ് ടൊവിനോയ്ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ താരത്തിന് ഗംഭീര ആദരവ് ഒരുക്കിയിരിക്കുകയാണ് ‘മിന്നൽ മുരളി’ എന്ന സിനിമയുടെ അണിയറപ്രവർത്തകർ.

ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചാണ് ടൊവിനോയ്ക്ക് ടീം ആശംസ അറിയിച്ചത്. ചടങ്ങിൽ പ്രൊഡ്യൂസർ പോൾ ജെയിംസ്, സംവിധായകൻ ബേസിൽ ജോസഫ്, ക്യാമറമാൻ സമീർ താഹീർ, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ തുടങ്ങി നിരവധി അണിയറ പ്രവർത്തകർ പങ്കെടുത്തു.

ഇന്നലെയാണ് മിന്നൽ മുരളിയുടെ ഷൂട്ടിങ് പുനരാരംഭിച്ചത്. ബേസിൽ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button