CinemaGeneralLatest NewsMollywoodNEWS

സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാനില്ല: കാരണം പറഞ്ഞു ഫാസില്‍

അവള്‍ ശ്രീകുമാറിനെയും തപ്പി നടക്കുന്നതൊക്കെയായി ആലോചിച്ചു....

ഫാസില്‍ സംവിധാനം ചെയ്തു 1984-ല്‍ മോഹന്‍ലാല്‍ നദിയ മൊയ്തു എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്. അന്നത്തെ പതിവ് ശൈലിയില്‍ നിന്ന് മാറി വേറിട്ട ഒരു ആഖ്യാന ശൈലിയോടെ പ്രേക്ഷകരില്‍ ഹിറ്റായി മാറിയ നോക്കെത്താ ദൂരത്ത് എന്ന സിനിമയ്ക്ക് ഇനിയൊരു രണ്ടാം ഭാഗം സംഭവിക്കുമോ എന്നതിന് മറുപടി പറയുകയാണ് സംവിധായകന്‍ ഫാസില്‍. നദിയ മൊയ്തുവിന്റെ അരങ്ങേറ്റ ചിത്രമായ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം നായിക പ്രാധാന്യമുള്ള സിനിമ കൂടിയായിരുന്നു. ഗേളി എന്ന കഥാപാത്രത്തെ ഒരു പുതുമുഖ താരത്തിന്റെ പതര്‍ച്ചയില്ലാതെ നദിയ മൊയ്തു മനോഹരമാക്കിയിരുന്നു. ശ്രീകുമാര്‍ എന്ന കഥാപാത്രമായി മോഹന്‍ലാലും പ്രേക്ഷകരുടെ കൈയ്യടി നേടി.

ഫാസിലിന്റെ വാക്കുകള്‍

“നോക്കെത്താദൂരത്തിന്റെ രണ്ടാം ഭാഗം കുറെയൊക്കെ ചിന്തിച്ചിരുന്നു. ഗേളി തിരിച്ചു വരുമോ എന്ന് പലരും ചോദിച്ചപ്പോള്‍ അവള്‍ തിരച്ചു വരുന്നു, അപ്പോഴേക്കും അമ്മുമ്മ പോയിരുന്നു. അവള്‍ ശ്രീകുമാറിനെയും തപ്പി നടക്കുന്നതൊക്കെയായി ആലോചിച്ചു.  കുറെ കഴിഞ്ഞപ്പോള്‍ വിട്ടു. ഒരു പടം അതിന്റെ പരമാവധിയില്‍ കൊടുത്താല്‍ അതിനപ്പുറത്തേക്ക് അതിന്റെ രണ്ടാം ഭാഗം വരന്‍ വലിയ പ്രയാസമാണ്. നോക്കെത്താദൂരത്ത് കണ്ണും നട്ടും. മണിച്ചിത്രത്താഴുമൊക്കെ അതിന്റെ പരമാവധിയില്‍ എത്തി നില്‍ക്കുകയാണ്. അതിനപ്പുറം ഒരു രണ്ടാം ഭാഗം ഉണ്ടാക്കുകയയെന്നത് ഉള്ള പേര് പോകാന്‍ സാധ്യതയുള്ള പരിപാടിയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button