സെക്‌സ്, സ്വയംഭോഗം, മദ്യപാനം എന്നിവയെക്കുറിച്ച്‌ പറയുന്ന പെണ്‍കുട്ടിയുടെ വീഡിയോ; മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍

പൊതുയിടത്തിലെ അശ്ലീല പ്രകടനം, ലൈംഗിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്

ലൈംഗികതയെക്കുറിച്ച് ഒരു പെൺകുട്ടി ‌ തുറന്നു പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ. തമിഴ് യൂട്യൂബ് ചാനലിന്റെ ചെന്നൈ ടോക്ക് എന്ന പരിപാടിയിൽ സെക്‌സ്, സ്വയംഭോഗം, മദ്യപാനം എന്നിവയെക്കുറിച്ച്‌ പറയുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് വൈറലായത്. ഇതിനെതിരെ വ്യാപകമായി പരാതി ലഭിച്ചതോടെ ചാനലിന്റെ നടത്തിപ്പുകാരെ പൊലീസ് അറസ്റ്റു ചെയ്തത്. മൂന്ന് യൂട്യൂബര്‍മാര്‍ ആണ് പിടിയിലായത്.

വിവിധ വിഷയങ്ങളില്‍ ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ 200 ല്‍ അധികം വീഡിയോകളാണ് ചാനലിലുണ്ടായിരുന്നു. ഇതില്‍ നിരവധി വിഡിയോകളില്‍ പറയുന്നത് ലൈംഗികതയെക്കുറിച്ചാണ്. ലൈംഗികതയെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചുമെല്ലാം നിരവധി സ്ത്രീകളാണ് തുറന്നു സംസാരിക്കുന്നത്.

read also:മോശം പ്രകടനമെന്ന് ആരാധകൻ ; നിരാശപ്പെടുത്തിയൽ ക്ഷമിക്കണം, മാധവന്റെ മറുപടി വൈറലാകുന്നു

ബെസന്ത് നഗര്‍ ബീച്ചിൽ ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബീച്ചില്‍ എത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചാനലിന്റെ ഉടമയായ ദിനേഷ് (31), വെജെ അസെന്‍ ബാദ്ഷാ (23), കാമറാമാന്‍ അജയ് ബാബു (24) എന്നിവരാണ് അറസ്റ്റിലായത്.

ബീച്ചില്‍ എത്തുന്ന പെണ്‍കുട്ടികളെ സമീപിച്ച്‌ ഏതെങ്കിലും വിഷയത്തില്‍ അവരുടെ അഭിപ്രായം ചോദിക്കുകയാണ് ഇവര്‍ ചെയ്യുക. തുടര്‍ന്ന് അവരുടെ സ്വകാര്യകാര്യങ്ങള്‍ ചോദിക്കുകയും ലൈംഗികജീവിതത്തെക്കുറിച്ച്‌ സംസാരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. പൊതുയിടത്തിലെ അശ്ലീല പ്രകടനം, ലൈംഗിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്

Share
Leave a Comment