CinemaLatest NewsMollywoodNEWS

‘ജോജി’ പൂര്‍ത്തിയായി ; പാക്കപ്പ് പറഞ്ഞ് സംവിധായകൻ ദിലീഷ് പോത്തൻ

കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘ജോജി’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അണിയറപ്രവർത്തകർക്കൊപ്പമുള്ള പാക്കപ്പ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ച വിവരം ദിലീഷ് പങ്കുവെച്ചത്.

2021-ൽ പുതിയ ചിത്രവുമായി എത്തുമെന്ന് ദിലീഷ് പോത്തൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.

shortlink

Related Articles

Post Your Comments


Back to top button