GeneralLatest NewsNEWSTV Shows

ബിഗ്‌ബോസ് മലയാളം മൂന്നാം സീസണിലേയ്ക്ക് താരപുത്രിമാരും? മറുപടിയുമായി താരം

മത്സരാർത്ഥികൾ ആരെല്ലാമാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് മലയാളം മൂന്നാം സീസണ്‍ പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. പുതിയ പതിപ്പിലെ മത്സരാർത്ഥികൾ ആരെല്ലാമാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും ഇഷാനിയും പരിപാടിയില്‍ പങ്കെടുക്കുമെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാലിപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദിയ.

പ്രചരിക്കുന്നതെല്ലാം റൂമറുകള്‍ മാത്രമാണെന്നും താനോ അനിയത്തി ഇഷാനിയോ ഷോയുടെ ഭാഗമായിരിക്കില്ലെന്നും ദിയ പറഞ്ഞു. പലരും ഈ ചോദ്യവുമായി തന്നെ സമീപിച്ചെന്നും അതിനാലാണ് വ്യക്തത വരുത്തുന്നതെന്നുമാണ് വീഡിയോയില്‍ ദിയ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button