CinemaGeneralLatest NewsNEWS

അഞ്ച് ഡ്രീം റോളുകള്‍ക്കായി കാത്തിരിക്കുന്നു: ലേഡീ ഡോണ്‍ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങളുടെ ലിസ്റ്റ് പറഞ്ഞു ഇനിയ

ഇതൊക്കെ നടക്കുമോ എന്നറിയില്ല എന്നാലും....

മലയാളത്തിലാണ് ഇനിയ ആരംഭം കുറിച്ചതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് തമിഴ് ഫീല്‍ഡിലാണ്. ഇതുവരെ എത്തി നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ താന്‍ ഹാപ്പി ആണെന്നും പക്ഷെ തനിക്ക് ചെയ്യാന്‍ മോഹമുള്ള അഞ്ച് ഡ്രീം റോളുകള്‍ക്കായി കാത്തിരിക്കുകയാണെന്നും ഒരു സ്വകാര്യ എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ ഇനിയ പറയുന്നു. ‘മാമാങ്കം’ എന്ന സിനിമയിലെ ഉണ്ണി നീലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇനിയ മലയാളത്തില്‍ മറ്റൊരു മികച്ച പ്രോജക്റ്റ് വരാനുള്ള കാത്തിരിപ്പിലാണ്.

ഇനിയയുടെ വാക്കുകള്‍

“എന്റെ മനസ്സില്‍ അഞ്ച് ഡ്രീം റോളുകള്‍ക്ക് ഉണ്ട്. അതില്‍ ഒന്ന് ത്സാന്‍സി റാണിയെ പോലെ യോദ്ധാവിന്റെ കഥാപാത്രമാണ്. മറ്റൊന്ന് ഒരു ലേഡീ ഡോണ്‍ കഥാപാത്രമാണ്. പിന്നെ ഞാന്‍ ഡാന്‍സര്‍ ആയത് കൊണ്ട് എന്റെ പെര്‍ഫോമന്‍സിന്റെ വിവിധ തലങ്ങള്‍ കാണിക്കാന്‍ കഴിയുന്ന നൃത്തത്തിനു പ്രാധാന്യം നല്‍കുന്ന ഒരു സിനിമ ചെയ്യണമെന്നുണ്ട്. പിന്നീട് മനസ്സിലുള്ളത് ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കഥാപാത്രമാണ്. തനി നാട്ടിന്‍പുറത്തുകാരി കഥാപാത്രം. അവസാനത്തേത് ഒരു ഫൈറ്ററുടെ വേഷം. ഇതൊക്കെ നടക്കുമോ എന്നറിയില്ല എന്നാലും നടക്കുമെന്ന വിശ്വാസത്തോടെ സ്വപ്നം കാണുന്നുണ്ട്”. ഇനിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button