
ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് മാധുരി. മോഡേൺ ആയ മാധുരി പങ്കു വെക്കാറുള്ള ഗ്ലാമറസ് ഫോട്ടോസുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ തന്റെ ചിത്രങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് പറയുകയാണ് താരം. ആരാധകർ എന്ന് അവകാശപ്പെടുന്ന ഒരു പറ്റം ആളുകൾ നടത്തുന്ന വിമർശനവും ട്രോളും ഭയന്ന് ഇഷ്ടപ്പെട്ട ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് മാധുരി പറയുന്നു.
ഇത്തരത്തിൽ എഡിറ്റ് ചെയ്ത ഒരു ഗ്ലാമറസ് ചിത്രം പങ്കു വച്ചു കൊണ്ടാണ് മാധുരി തുറന്നു പറച്ചിൽ നടത്തിയത്.
‘നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളും മൂലം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ. ഫനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമോ ?’ എഡിറ്റ് ചെയ്ത ഒരു ഗ്ലാമർ ചിത്രം പങ്കു വച്ച് മാധുരി പറയുന്നു.
Post Your Comments