CinemaLatest NewsMollywoodNEWSTeasers

മമ്മൂട്ടിക്കൊപ്പം ഇനി മഞ്ജു വാര്യർ ; ‘ദി പ്രീസ്റ്റ്’ ടീസര്‍ 14 ന്‌ പുറത്തുവിടും

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. സിനിമയുടെ ആദ്യ ടീസര്‍ ജനുവരി 14 ന് വൈകീട്ട് 7 മണിക്ക് പുറത്തുവിടും.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.‘ദി പ്രീസ്റ്റ്’ന്‍റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. ഡബ്ബിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മഞ്ജുവാര്യർ തന്‍റെ ഡബ്ബിങ് പൂർത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button