CinemaKollywoodLatest NewsNEWS

ആരാധകർക്കൊപ്പം മാസ്റ്റർ കണ്ട് ലോകേഷ് കനഗരാജ്

സംഗീത സംവിധായകൻ അനിരുദ്ധ് രവചന്ദെര്‍ നടൻമാരായ ശന്തനു, അര്‍ജുൻ ദാസ് എന്നിവരും സിനിമ കാണാനെത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റർ ഇന്ന് റിലീസ് ചെയ്തു. കോവിഡ് പ്രതിസന്ധിയിലും നിരവധി ആരാധകരാണ് ചിത്രം കാണാനായി തിയറ്ററുകളിൽ തടിച്ചു കൂടിയത്. ഇപ്പോഴിതാ ആരാധകർക്കൊപ്പം തിയറ്ററിൽ സിനിമ കാണാനെത്തിയ മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനഗരാജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചെന്നൈയിലെ ഒരു പ്രമുഖ തിയറ്ററില്‍ സംവിധായകൻ ലോകേഷ് കനകരാജും സംഘവും ആരാധകര്‍ക്കൊപ്പം സിനിമ കാണാൻ എത്തി. സിനിമ കഴിഞ്ഞ് ആരാധകരോട് സംവദിക്കവേ ലോകേഷ് കനകരാജ് വികാരഭരിതനാകുകയും ചെയ്‍തു. ഒട്ടേറെ താരങ്ങള്‍ ഇവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ലോകേഷ് കനഗരാജിന് ഒപ്പം സംഗീത സംവിധായകൻ അനിരുദ്ധ് രവചന്ദെര്‍ നടൻമാരായ ശന്തനു, അര്‍ജുൻ ദാസ് എന്നിവരാണ് സിനിമ കാണാൻ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button