CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWS

തല മുഴുവൻ മറച്ചാലും ‘മാസ്റ്റർ’ കണ്ടാൽ മതി ; സിനിമ കാണാനെത്തിയ ആരാധകന്റെ ചിത്രം വൈറലാകുന്നു

ചിത്രം കേരളത്തിൽ നിന്നുള്ളതെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കുന്നത്. വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന്റെ പ്രദർശനത്തോടെയായിരുന്നു തിയറ്ററുകളുടെ പുതിയ തുടക്കം. സിനിമ കാണുന്നതിനായി തമിഴ്‌നാട്ടിലെ ആരാധകരെ പോലെ തന്നെ ആവേശത്തോടെയായിരുന്നു കേരളത്തിലെ വിജയ് ആരാധകരും തിയറ്ററുകളിൽ തടിച്ചു കൂടിയത്. ഇപ്പോഴിതാ സിനിമ കാണാൻ ഹെൽമറ്റ് ധരിച്ചെത്തിയ ഒരു ആരാധകന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രം കേരളത്തിൽ നിന്നുള്ളതെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒന്നുകിൽ കോവിഡ് ജാഗ്രത മുൻനിർത്തി മൂക്കും, കണ്ണും വായും സുരക്ഷിതമാകുന്ന രീതിയിൽ തിയേറ്ററിനുള്ളിൽ ഹെൽമെറ്റ് ധരിച്ചുള്ള ഇരിപ്പാവാം, അതുമല്ലെങ്കിൽ മാസ്ക് മറന്നു എന്ന തരത്തിലാണ് ആരാധകൻ ഇങ്ങനെ എത്തിയതെന്നും കമന്റ്റുകൾ ഉയരുന്നുണ്ട്.

കേരളത്തിൽ കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ചിത്രം റിലീസാവുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാളവികയാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button