GeneralLatest NewsMollywoodMovie GossipsNEWS

തുലാഭാര ത്രാസിൽ അനുസരണയോടെ ഇരിക്കുന്ന കൊച്ചുമിടുക്കി ആരാണെന്ന് മനസ്സിലായോ ?

പഴയ ചിത്രം ഒന്ന് ഷെയർ ചെയ്യാമോ എന്ന ആരാധകരുടെ ചോദ്യത്തിന് പ്രേക്ഷകരുടെ പ്രിയങ്കരി നൽകിയ ഫോട്ടോയാണ് ഇത്

സിനിമയിൽ മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയകളിലും സജീവമാണ് സിനിമാ താരങ്ങൾ. ഇൻസ്റ്റാഗ്രാം വഴി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ഇപ്പോൾ യുവതാരങ്ങൾ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ആരാധകന്റെ ആഗ്രഹത്തിന് തന്റെ കുട്ടിക്കാലത്തെ മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഈ യുവനടി. തുലാഭാര ത്രാസിൽ ഇരിക്കുന്ന ഈ കുട്ടി താരം ആരാണെന്നല്ലേ ചുരുങ്ങിയ സമയംകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സാനിയ ഇയ്യപ്പനാണ് ആ താരം.

തന്റെ ഫോണിൽ ഉള്ള ഏറ്റവും പഴയ ചിത്രം ഒന്ന് ഷെയർ ചെയ്യാമോ എന്ന ആരാധകരുടെ ചോദ്യത്തിന് പ്രേക്ഷകരുടെ പ്രിയങ്കരി നൽകിയ ഫോട്ടോയാണ് ഇത്. സാനിയ മലയാള സിനിമയിൽ എത്തിയിട്ട് ഇന്ന് മൂന്നു വർഷങ്ങൾ തികഞ്ഞിരിക്കുകയാണ് . പതിനഞ്ചാം വയസ്സിൽ ചിന്നു എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ‘ക്വീൻ ‘എന്ന സിനിമയുടെ മൂന്നാം വാർഷികം കൂടിയാണിന്ന്.

shortlink

Related Articles

Post Your Comments


Back to top button