CinemaLatest NewsMollywoodNEWS

മൂന്ന് അതുല്യ പ്രതിഭകൾക്കൊപ്പം ; ആറാട്ടിലെ ​ഗാനരം​​ഗത്തെക്കുറിച്ച് ബി ഉണ്ണികൃഷ്ണൻ

ശ്രദ്ധ ശ്രീനാഥാണ് നായിക

ആരധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥാണ് നായിക.

ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണൻ പങ്കുവച്ച സിനിമയിലെ ഒരു ​ഗാനരം​ഗ ചിത്രമാണ് ശ്രദ്ധനേടിയിരിക്കുന്നത്. മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്‍ എന്നിവർക്കൊപ്പമുളള ചിത്രമാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ മൂന്ന് അതുല്യ പ്രതിഭകള്‍ ഒരുമിക്കുന്ന ​ഗാനരം​ഗം ചിത്രീകരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്നാണ് ഉണ്ണികൃഷ്ണന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.’നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റിൽ.

https://www.facebook.com/Director.Unnikrishnan.B/posts/250354986448861

shortlink

Related Articles

Post Your Comments


Back to top button