GeneralKollywoodLatest NewsNEWS

ആരാധകർക്ക് പൊങ്കൽ ആശംസകളുമായി താരങ്ങൾ

രജനീകാന്ത്, വിജയ് സേതുപതി, കാർത്തി, സന്താനം, സാമന്ത തുടങ്ങി നിരവധി സിനിമാ താരങ്ങൾ ആശംസകൾ നേർന്നു

വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷത്തിൽ തമിഴ്നാട്. കേരളീയർക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. പൊങ്കൽ ദിനമായ ഇന്ന് നിരവധി സിനിമാ താരങ്ങളും തങ്ങളുടെ ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നു. നടി സ്നേഹയും നടനും ഭർത്താവുമായ പ്രസന്നയും പൊങ്കൽ ആഘോഷിക്കുന്ന ചിത്രത്തോടൊപ്പം ഏവർക്കും ആശംസകൾ നേർന്നു.

രജനീകാന്ത്, വിജയ് സേതുപതി, കാർത്തി, സന്താനം, സാമന്ത തുടങ്ങി നിരവധി സിനിമാ താരങ്ങൾ  പൊങ്കൽ ആശംസകൾ നേർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ആശംസകൾ നേർന്നത്. മലയാള സിനിമാ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. തൈമാസത്തിന്റെ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന പൊങ്കൽ നാലുദിവസങ്ങളിലായാണ് നടക്കുക.

https://www.instagram.com/p/CKAnO8aBHI5/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button