BollywoodGeneralLatest NewsMovie GossipsNEWS

ജാൻവി കപൂർ കർഷക സമരത്തെ അനുകൂലിക്കണമെന്ന് ആവശ്യം ;സിനിമയുടെ ചിത്രീകരണ സ്ഥലത്ത് പ്രതിഷേധവുമായി കർഷകർ

പ്രതിഷേധത്തിന് പിന്നാലെ ജാൻവി കർഷക സമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കി

ചണ്ഡീഗഢ്: കർഷകസമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് ജാൻവി കപൂറിന്റെ സിനിമയുടെ ചിത്രീകരണ സ്ഥലത്ത് പ്രതിഷേധവുമായി കർഷകർ. സിദ്ധാർഥ് സെൻഗുപ്തയുടെ ‘ഗുഡ്‌ലക്ക് ജെറി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കർഷകർ തള്ളിക്കയറുകയായിരുന്നു.

ജാൻവി കപൂർ സമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കുമെന്ന് സിനിമയുടെ സംവിധായകൻ ഉറപ്പ് നൽകിയതിനുശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്. ഇതിനുപിന്നാലെ നടി ഇൻസ്റ്റഗ്രാമിൽ കർഷകർക്ക് അനുകൂലമായ പ്രസ്താവന പോസ്റ്റ് ചെയ്തു. കർഷകർ രാജ്യത്തിന്റെ ഹൃദയമാണെന്നും, കർഷകർക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ജാൻവി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button