GeneralLatest NewsMollywoodNEWS

മലയോര ഗ്രാമത്തെ ഞെട്ടിച്ച സംഭവപരമ്പരകളുമായി ‘തീമഴ തേൻമഴ’

സെവൻ ബേഡ്സ് ക്രീയേഷൻസിനു വേണ്ടി കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീമഴ തേൻ മഴ.

പ്രമുഖ സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീമഴ തേൻ മഴ. സെവൻ ബേഡ്സ് ക്രീയേഷൻസിനു വേണ്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുന്നു.

മലയോര ഗ്രാമത്തെ ഞെട്ടിച്ച സംഭവപരമ്പരകളുമായി സച്ചു, അമ്മു, ലീന എന്നീ കോളേജ് വിദ്യാർത്ഥികളുടെ ജീവിത കഥ പറയുന്ന ചിത്രമാണ് തീമഴ തേൻ മഴ. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ കുഞ്ഞുമോൻ താഹ, അഷ്ടമുടി കപ്പിൾസ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് തീമഴ തേൻ മഴ.

read also:കാമുകിയെ ചതിച്ചയാളല്ല താന്‍; വിവാഹ മോചനത്തെക്കുറിച്ചു ജഗതി ശ്രീകുമാർ പറഞ്ഞ വാക്കുകൾ വൈറൽ

സെവൻ ബേഡ്സ് ക്രീയേഷൻസിനു വേണ്ടി കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീമഴ തേൻ മഴ. തിരക്കഥ -എ.വി.ശ്രീകുമാർ ,കുഞ്ഞുമോൻ താഹ, ഗാനരചന – ജയകുമാർ ചോറ്റാനിക്കര ,ഫിറോസ് ചാലിൽ, ലെജിൻ ചെമ്മാനി, സംഗീതം – മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, ക്യാമറ – സുനിൽ പ്രേം ,എഡിറ്റർ – അയൂബ് ഖാൻ ,മേക്കപ്പ് – പട്ടണം ഷാ, കോസ്റ്റ്യൂമർ – ഇന്ദ്രൻസ് ജയൻ, കല -വിഷ്ണു എരുമേലി, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, സ്റ്റിൽ – അഖിൽ നാരായണൻ, പി.ആർ.ഒ- അയ്മനം സാജൻ.

സൂരജ് സാജൻ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

shortlink

Post Your Comments


Back to top button