CinemaLatest NewsMollywoodMovie GossipsNEWS

‘ഓപ്പറേഷൻ ജാവ’ ഉടൻ പ്രേക്ഷകരിലേക്ക് ; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഓപ്പറേഷൻ ജാവ റിലീസിനൊരുങ്ങുന്നു

ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 12ാം തീയ്യതി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

വി സിനിമാസാണ് ഈ ചിത്രം ഒരുക്കുന്നത്. വിനായകൻ, ബാലു വർഗ്ഗീസ്, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഫൈസ്സി സിദ്ധിക്കാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജെയ്ക് സ് ബിജോയ് ആണ് ചിത്രത്തിന് ഗാനങ്ങൾ ഒരുക്കുന്നത്. കഴിഞ്ഞ മാർച്ചോടെ ചിത്രം റീലീസിന് ഒരുങ്ങിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീളുകയായിരുന്നു.നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേർന്നാണ് സൌണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button