GeneralLatest NewsMollywoodNEWS

ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും നാളെയെന്തെന്നറിയാത്ത അവസ്ഥയിലാണ്; ഷിബു ബേബി ജോൺ

കവിത മാത്രമാണ് കവിയെന്ന നിലയിൽ അയാളുടെ സമ്പാദ്യം

മലയാളികളുടെ ചുണ്ടിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരുപിടി കവിതകളും സിനിമാ ഗാനങ്ങളും സമ്മാനിച്ച പ്രിയകവി അനിൽ പനച്ചൂരാന്റെ കുടുംബത്തെക്കുറിച്ചു തുറന്നു പറഞ്ഞു മുൻമന്ത്രി ഷിബു ബേബി ജോൺ. അനിൽ വിടപറയുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെ മറന്നുകൂടായെന്നു പറയുകയാണ് മുൻമന്ത്രി ഷിബു ബേബി ജോൺ. പനച്ചൂരാന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഒന്നരപതിറ്റാണ്ട് നീണ്ട സൗഹൃദമുണ്ടായിരുന്നെങ്കിൽ ഒരിക്കൽ പോലും കുടുംബപരമായ കാര്യങ്ങൾ അനിൽ പറഞ്ഞിരുന്നില്ലെന്നും ഷിബു പറയുന്നു.

‘കവിത മാത്രമാണ് കവിയെന്ന നിലയിൽ അയാളുടെ സമ്പാദ്യം. ഒന്നും ഒന്നും കരുതി വയ്ക്കാതാണ് അനിൽ പോയത്. ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ആ ചെറിയ വീട്ടിൽ ജീവിതത്തെ നോക്കി നിൽക്കുകയാണ്. കവിതയിലൂടെ മലയാളിയെ ചേർത്ത് പിടിച്ച അനിലിന്റെ കുടുംബത്തിലെ കാഴ്ചകൾ അത്ര കരുത്തുള്ളതല്ല എന്നാണ് എനിക്ക് തോന്നിയത്. ആ വീടും വീട്ടിലെ സാഹചര്യങ്ങളും ഉള്ളുനീറ്റുന്നതാണ്. ജീവിച്ചിരുന്നപ്പോൾ എല്ലാ മേഖലകളിലുള്ള ആളുകളുമായും സൗഹൃദം സൂക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. എന്നോട് പോലും ജീവിതത്തിലെ പ്രയാസങ്ങൾ പറഞ്ഞിരുന്നില്ല. സ്വന്തം കഷ്ടപാടുകൾ മറന്ന് മറ്റുള്ളവരുടെ ദുംഖം പാടി നടന്നവായി പോയി പനച്ചൂരാൻ.’ ഷിബു കുറിക്കുന്നു

read also:കൂടെയുണ്ടായിരുന്ന ബന്ധുക്കളിൽ ചിലർ ചതിച്ചു, ഇപ്പൊ 3 സുഹൃത്തുക്കൾ ചതിച്ചു; ദിയ സന

ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

പ്രിയ സുഹൃത്തും കവിയുമായ അനിൽ പനച്ചൂരാൻ്റെ വേർപാട് സൃഷ്ടിച്ച ശൂന്യത മനസിൽ നിന്നും മായുംമുമ്പാണ് ഇന്ന് അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പോയത്. പനച്ചൂരാനുമായി പതിനഞ്ചുവർഷത്തിലേറെയുള്ള ആത്മബന്ധം ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ പോകുന്നത്. എന്നാൽ അതീവ പ്രതിഭാശാലിയായ അദ്ദേഹത്തിൻ്റെ വീടും ജീവിതസാഹചര്യങ്ങളും ഉള്ളുനീറ്റുന്നതായിരുന്നു. അകാലത്തിൽ അദ്ദേഹം വിട വാങ്ങിയപ്പോൾ അനാഥരായ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ആ സഹോദരിയും നാളെയെന്തെന്നറിയാത്ത അവസ്ഥയിലാണ്. മലയാളികൾ എന്നുമോർമിക്കുന്ന ഒരുപിടി കവിതകളും സിനിമാഗാനങ്ങളും എഴുതിയ പനച്ചൂരാൻ്റെ ആകെ സമ്പാദ്യം ആ കവിതകൾ മാത്രമായിരുന്നു എന്ന അറിവ് അക്ഷരാർത്ഥത്തിൽ കുത്തിനോവിക്കുകയാണ്.

ആ സഹോദരിയ്ക്ക് ഒരു സഹോദരനായും സുഹൃത്തായും ഞങ്ങൾ എല്ലാവരും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നൽകി അവിടെ നിന്നും ഇറങ്ങുമ്പോൾ മനസിൽ കുറ്റബോധമായിരുന്നു. ഇക്കാലയളവിൽ ഒരിക്കൽ പോലും പനച്ചൂരാൻ അദ്ദേഹത്തിൻ്റെ ജീവിതപ്രയാസങ്ങൾ എന്നോട് പറഞ്ഞിട്ടില്ല. ഞാൻ അങ്ങോട്ടും ചോദിച്ചില്ല എന്ന ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു. സ്വന്തം കഷ്ടപ്പാടുകൾ മനസിലൊതുക്കി മറ്റുള്ളവരുടെ ദു:ഖങ്ങൾ പാടിനടന്ന പ്രിയ കവി, പനച്ചൂരാനെ…. നിൻ്റെ ഓർമകൾ എന്നുമൊരു നീറുന്ന ഓർമയായി എൻ്റെ ഉള്ളിലുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button