CinemaGeneralMollywoodNEWSUncategorized

എനിക്ക് റീമേക്ക് ചെയ്യാന്‍ ഏറ്റവും ആഗ്രഹമുള്ളത്‌ ഒരേയൊരു സിനിമ : സിബി മലയില്‍ മനസ്സ് തുറക്കുന്നു

ഇനി മലയാളത്തില്‍ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് മറ്റൊരു ഭാഷയില്‍

ഒരു കാലത്ത് ലോഹിതദാസിനെ കൂട്ടുപിടിച്ച് ഹിറ്റുകളുടെ പെരുമഴ പെയ്യിച്ച സിബി മലയില്‍ എന്ന സംവിധായകന്‍ തനിക്ക് റീമേക്ക് ചെയ്യാന്‍ ഏറ്റവും ആഗ്രഹം തോന്നുന്ന തന്റെ സിനിമ ഏതെന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.

“ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് റീമേക്ക് ചെയ്യണമെന്നു ഏറ്റവും ആഗ്രഹം തോന്നുന്ന ഒരേയൊരു ചിത്രം ‘ദേവദൂതന്‍’ ആണ്. ഞാന്‍ ആഗ്രഹിച്ച വിധമല്ല അത് മലയാളത്തിലെത്തിയത്. അത് ഇനി മലയാളത്തില്‍ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് മറ്റൊരു ഭാഷയില്‍, ഞാന്‍ ആ സിനിമയെ എങ്ങനെയാണോ കണ്ടത് അതേ രീതിയില്‍ ചെയ്യണമെന്നുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി ഒരുപാട് വിട്ടുവീഴ്ച ചെയ്ത സിനിമയാണ് ‘ദേവദൂതന്‍’. ഞാനും രഘുനാഥ് പലേരിയും കൂടി ആ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം അതില്‍ മോഹന്‍ലാല്‍ ഇല്ലായിരുന്നു. ഏഴ് വയസ്സുള്ള ഒരു കുട്ടിയായിരുന്നു അതിലെ പ്രധാന കഥാപത്രം. മോഹന്‍ലാല്‍ ഈ കഥ കേട്ട് താല്‍പര്യം അറിയിച്ചതോടെ നിര്‍മ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹന്‍ലാല്‍ സിനിമയായി തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നി. കാരണം അതിന്റെ ക്യാന്‍വാസ് വീണ്ടും വലുതാവുകയും മോഹന്‍ലാലിനെ പോലെ ഒരു നടന്‍ വരുമ്പോള്‍  നിര്‍മ്മാതാവിനും അത് സാമ്പത്തികമായി ഗുണം ചെയ്യും. ആ നിലയില്‍ നിന്ന് ചെയ്തത് കൊണ്ട് ഞാന്‍ ആഗ്രഹിച്ച ഒരു സിനിമയായി ദേവദൂതന്‍ എന്ന ചിത്രത്തെ എനിക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല”. അതുകൊണ്ട് അതിന്റെ റീമേക്ക് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്”. സിബി മലയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button