GeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWS

സിഗരറ്റ് കൊളുത്തുന്ന രംഗം ; നടൻ യഷിനെതിരെ ആന്‍റി ടൊബാക്കൊ സെല്ലിന്‍റെ നോട്ടീസ്

കെജിഎഫ്' ടീസറിലെ രംഗത്തിനെതിരെയാണ് നടൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്

‘കെജിഎഫ് 2’ ന്‍റെ ടീസർ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നടൻ യഷിനെതിരെ ആന്‍റി ടൊബാക്കൊ സെല്ലിന്‍റെ നോട്ടീസ്. ചിത്രത്തിന്റെ ടീസറിൽ യഷിന്റെ റോക്കി എന്ന കഥാപാത്രം മെഷീന്‍ ഗണ്ണിന്‍റെ ബാരലില്‍ നിന്ന് സിഗരറ്റ് കൊളുത്തുന്ന രംഗം ഉണ്ട്. എന്നാൽ ഈ രംഗത്തിനിടയിൽ പുകവലി വിരുദ്ധ മുന്നറിയിപ്പ് നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍ ആണ് ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തിലെ നായകനായ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. ടീസറില്‍ നിന്ന് സിഗരറ്റ് കൊളുത്തുന്ന രംഗം ഒഴിവാക്കണമെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോട് സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യഷിന്‍റെ പിറന്നാള്‍ ദിനത്തിനു തലേന്നാണ് സിനിമാപ്രേമികളുടെ വലിയ കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2 ടീസര്‍ പുറത്തെത്തിയത്. ആദ്യ 24 മണിക്കൂറില്‍ത്തന്നെ യുട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചകള്‍ നേടിയ വീഡിയോ ഇതിനകം 14 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments


Back to top button