GeneralLatest NewsNEWSTV Shows

ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയിയെ പ്രഖ്യാപിച്ച് ‌ ദയ അശ്വതി; താരത്തിന് വിമർശന പെരുമഴ

ബിഗ് ബോസ് സീസണ്‍ 3 യില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഞാനും കണ്ടു

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ്‍ 3 ഉടനെത്തുമെന്ന വാർത്തകൾ വന്നു തുടങ്ങിയതോടെ മത്‌സരാർത്ഥികൾ ആരാകുമെന്ന ചർച്ചയിലാണ് ആരാധകർ. റിമി ടോമി, ദിയ കൃഷ്ണ, അനു കെ അനിയന്‍, സുചിത്ര നായര്‍ തുടങ്ങിയവരെല്ലാം ബിഗ് ബോസിലേയ്ക്ക് എത്തുമെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നു അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തുടങ്ങും മുൻപേ ഷോയിലെ വിജയി ആരായിരിക്കുമെന്നു പറഞ്ഞിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ദയ അശ്വതി.

” ബിഗ് ബോസ് സീസണ്‍ 3 യില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഞാനും കണ്ടു. പ്രവചിക്കാന്‍ ഞാന്‍ ദൈവം അല്ല ,എന്നാലും ഈ കാര്യത്തില്‍ ഞാന്‍ കണ്ണും പൂട്ടി പറയും, ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയി ബോബി ചെമ്മണൂരാണെന്ന്. കാത്തിരുന്നു കാണാമെന്നുമായിരുന്നു” ദയ അശ്വതി സമൂഹമാധ്യമത്തിൽ കുറിച്ചത്.

read also:മൂന്നാം വിവാഹവും പരാജയം, ഭർത്താവിന്റെ പേര് ടാറ്റു ചെയ്തത് മായിച്ച്‌ വനിത; നാലാം വിവാഹത്തിനുള്ള ഒരുക്കത്തിലോ

ബിഗ്ബോസ് വിജയെ തിരെഞ്ഞെടുക്കുന്ന പ്രേക്ഷകരല്ല ചാനലും മോഹല്‍ലാലും അവരുടെ ഇഷ്ടത്തിന് തിരെഞ്ഞെടുക്കുകയാണെങ്കില്‍ നമ്മള്‍ എന്തിന് പരിപാടി കാണണമെന്നായിരുന്നു ഒരാള്‍ ദയയോട് ചോദിച്ചത്. കൂടാതെ പാവം രഞ്ജിത്തിനെ പറഞ്ഞ് വിടുപ്പോള്‍ മോഹന്‍ലാലിന്‍്റെ ഭാവം സഹിക്കാന്‍ പറ്റിയില്ല .അര്‍ഹതപ്പെട്ടവര്‍ക്കെ ജനം വോട്ടു ചെയ്യു ,അത് ബിഗ് ബോസ് അംഗീകരിച്ചോ, അതാ ഞാന്‍ പറഞ്ഞത് എല്ലാം സീസണിലെയും ബിഗ് ബോസ് തമിഴും മലയാളവും കാണുന്നവരാ. തമിഴ് ബിഗ് ബോസിനെ കിടപിടിക്കാന്‍ മലയാളത്തിലെ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല കമലഹാസന്‍ അതില്‍ കഴിവ് തെളിയിച്ചുവെന്ന അഭിപ്രായവുമായി മറ്റൊരാൾ എത്തി.

ബോബി ചെമ്മണൂര്‍ എന്ന വ്യക്തി ഇതില്‍ എങ്ങനെ ആവും എന്നാണ് ചിന്തിക്കുന്നത് അദ്ദേഹം ഉണ്ടേല്‍, അതില്‍ ഇല്ല എന്നാണ് അങ്ങേരു തന്നെ പറഞ്ഞത്… ഇത്രേം അറിയപ്പെടുന്ന ആ വ്യക്തി എങ്ങനെ, അതും കൂടാതെ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കും- എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button